രോ​ഹി​തി​നു നേ​ട്ടം, കോ​ഹ്‌ലി​ക്കു തി​രി​ച്ച​ടി
രോ​ഹി​തി​നു നേ​ട്ടം, കോ​ഹ്‌ലി​ക്കു തി​രി​ച്ച​ടി
Tuesday, October 8, 2019 11:24 PM IST
ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച റാ​​ങ്കി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹി​​ത് ശ​​ർ​​മ. ടെ​​സ്റ്റി​​ൽ ഓ​​പ്പ​​ണ​​റാ​​യി ഇ​​റ​​ങ്ങി​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ രോ​​ഹി​​ത്തി​​ന്‍റെ റാ​​ങ്ക് 17ൽ ​​എ​​ത്തി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റി​​ൽ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ രോ​​ഹി​​ത് 36 സ്ഥാ​​ന​​ങ്ങ​​ൾ മു​​ന്നേ​​റി​​യാ​​ണ്് 17ൽ ​​എ​​ത്തി​​യ​​ത്. ആ​​ദ്യ​​മാ​​യി ഓ​​പ്പ​​ണ​​റാ​​യി ഇ​​റ​​ങ്ങി ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ താ​​ര​​മാ​​ണ് രോ​​ഹി​​ത്. ബൗ​​ള​​ർ​​മാ​​രി​​ൽ ആ​​ർ. അ​​ശ്വി​​ൻ ആ​​ദ്യ പ​​ത്തി​​നു​​ള്ളി​​ലും എ​​ത്തി.


അ​​തേ​​സ​​മ​​യം, ര​​ണ്ടാം റാ​​ങ്കി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് 2018 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷം ആ​​ദ്യ​​മാ​​യി റേ​​റ്റിം​​ഗ് പോ​​യി​​ന്‍റി​​ൽ 900നു ​​താ​​ഴേ​​ക്ക് ഇ​​റ​​ങ്ങേ​​ണ്ടി​​വ​​ന്നു. 899 ആ​​ണ് കോ​​ഹ്‌​ലി​​യു​​ടെ നി​​ല​​വി​​ലെ റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്താ​​ണ് ഒ​​ന്നാം റാ​​ങ്കി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.