മേ​​രി കോം ​​ക്വാ​​ർ​​ട്ട​​റി​​ൽ
മേ​​രി കോം ​​ക്വാ​​ർ​​ട്ട​​റി​​ൽ
Tuesday, October 8, 2019 11:29 PM IST
ഉ​​ല​​ൻ ഉ​​ദെ (റ​​ഷ്യ): ഇ​​ന്ത്യ​​യു​​ടെ ബോ​​ക്സിംഗ് സൂ​​പ്പ​​ർ വു​​മ​​ണ്‍ ആ​​യ മേ​​രി കോം ​​ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​റി​​ൽ. വ​​നി​​ത​​ക​​ളു​​ടെ 51 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ താ​​യ്‌​ല​​ൻ​​ഡി​​ന്‍റെ ജു​​താ​​മ​​സ് ജി​​ത്പോം​​ഗി​​നെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി ഇ​​ടി​​ച്ചി​​ട്ടാ​​യി​​രു​​ന്നു മേ​​രി കോം ​​ക്വാ​​ർ​​ട്ട​​റി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. 5-0നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ പ്രീ​​ക്വാ​​ർ​​ട്ട​​ർ ജ​​യം.

മൂ​​ന്നാം സീ​​ഡാ​​യ ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന് ആ​​ദ്യ റൗ​​ണ്ടി​​ൽ ബൈ ​​ല​​ഭി​​ച്ചി​​രു​​ന്നു. ആ​​റു ത​​വ​​ണ ലോ​​ക ചാ​​ന്പ്യ​​നാ​​യി റെ​​ക്കോ​​ർ​​ഡി​​ട്ട മേ​​രി ഇ​​ത്ത​​വ​​ണ ആ​​ദ്യ​​മാ​​യി 51 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ മെ​​ഡ​​ലി​​നാ​​യു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്.


അ​​തേ​​സ​​മ​​യം, മു​​ൻ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​യ ഇ​​ന്ത്യ​​യു​​ടെ സ​​വീ​​തി ബൂ​​റ 75 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ ക്വാ​​ർ​​ട്ട​​ർ കാ​​ണാ​​തെ പു​​റ​​ത്താ​​യി. ര​​ണ്ടാം സീ​​ഡാ​​യ വെ​​യ്ൽ​​സ് താ​​രം ലോ​​റ​​ൻ പ്രൈ​​സി​​നോ​​ടാ​​യി​​രു​​ന്നു സ​​വീ​​തി​​യു​​ടെ പ്രീ​​ക്വാ​​ർ​​ട്ട​​ർ തോ​​ൽ​​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.