ഹാ​​ർ​​ദി​​ക് പി​​ടി​​ച്ച പു​​ലി​​വാ​​ൽ!
ഹാ​​ർ​​ദി​​ക് പി​​ടി​​ച്ച പു​​ലി​​വാ​​ൽ!
Tuesday, October 8, 2019 11:29 PM IST
മും​​ബൈ/​​ല​​ണ്ട​​ൻ: പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​നാ​​യി വി​​ശ്ര​​മ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ഓ​​ൾ റൗ​​ണ്ട​​ർ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ വ​​ഴി​​യേ​​പോ​​യ വ​​യ്യാ​​വേ​​ലി ത​​ല​​യി​​ൽ എ​​ടു​​ത്തു​​വ​​ച്ച അ​​വ​​സ്ഥ​​യി​​ലാ​​ണി​​പ്പോ​​ൾ. ക​​ഴി​​ഞ്ഞ ദി​​വ​​സം 41-ാം പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ച്ച മു​​ൻ ഇ​​ന്ത്യ​​ൻ താ​​രം സ​​ഹീ​​ർ ഖാ​​ന് പി​​റ​​ന്നാ​​ളാ​​ശം​​സ​​ക​​ൾ നേ​​ർ​​ന്നു​​കൊ​​ണ്ടു​​ള്ള പാ​​ണ്ഡ്യ​​യു​​ടെ ട്വീ​​റ്റാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ തി​​രി​​ഞ്ഞു​​കൊ​​ത്തി​​യ​​ത്.

ആ​​ഭ്യ​​ന്ത​​ര മ​​ത്സ​​ര​​ത്തി​​നി​​ടെ സ​​ഹീ​​ർ ഖാ​​നെ സി​​ക്സ​​ർ പ​​റ​​ത്തു​​ന്ന ത​​ന്‍റെ വീ​​ഡി​​യോ​​യ്ക്കൊ​​പ്പ​​മാ​​ണ് പാ​​ണ്ഡ്യ പി​​റ​​ന്നാ​​ളാ​​ശം​​സ നേ​​ർ​​ന്ന​​ത്. എ​​ന്നാ​​ൽ, പാ​​ണ്ഡ്യ​​യു​​ടെ ത​​മാ​​ശ ആ​​ളു​​ക​​ൾ​​ക്ക് അ​​ത്ര ര​​സി​​ച്ചി​​ല്ല. പാ​​ണ്ഡ്യ, സ​​ഹീ​​റി​​നെ അ​​പ​​മാ​​നി​​ച്ചു​​വെ​​ന്നാ​​ണ് അ​​വ​​രു​​ടെ പ​​രാ​​തി. ഇ​​തോ​​ടെ താ​​ര​​ത്തി​​നെ​​തി​​രേ രൂ​​ക്ഷ​​മാ​​യി പ്ര​​തി​​ക​​രി​​ച്ച് നി​​ര​​വ​​ധി പേ​​ർ രം​​ഗ​​ത്തെ​​ത്തി. പ​​ണ​​വും പ്ര​​ശ​​സ്തി​​യും മാ​​ത്ര​​മു​​ണ്ടാ​​യാ​​ൽ എ​​ല്ലാ​​മാ​​കി​​ല്ലെ​​ന്നും ന​​ല്ല​​കാ​​ല​​ത്ത് സ​​ഹീ​​റി​​ന്‍റെ പ​​ന്തു​​ക​​ൾ​​ക്കു​​ മു​​ന്നി​​ൽ പാ​​ണ്ഡ്യ​​ക്ക് പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​ൻ പോ​​ലും സാ​​ധി​​ക്കി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും സ​​മൂ​​ഹ​​മാ​​ധ്യ​​ങ്ങ​​ളി​​ൽ വി​​മ​​ർ​​ശ​​ന​​മു​​യ​​ർ​​ന്നു. അ​​മി​​ത ആ​​ത്മ​​വി​​ശ്വാ​​സം നി​​ങ്ങ​​ളെ ന​​ശി​​പ്പി​​ക്കു​​മെ​​ന്ന് ഉ​​പ​​ദേ​​ശി​​ക്കാ​​നും ചി​​ല​​ർ മ​​റ​​ന്നി​​ല്ല.


ഇ​​ന്ത്യ ക​​ണ്ടി​​ട്ടു​​ള്ള എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഇ​​ടം​​കൈ​​യ​​ൻ പേ​​സ​​റാ​​യാ​​ണ് സ​​ഹീ​​ർ ഖാ​​ൻ അ​​റി​​യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​ക്കാ​​യി 92 ടെ​​സ്റ്റു​​ക​​ളി​​ൽ​​നി​​ന്ന് 311ഉം 200 ​​ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് 282ഉം ​​വി​​ക്ക​​റ്റ് സ​​ഹീ​​ർ വീ​​ഴ്ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.