സാ​​ഫ്: ഇ​​ന്ത്യ​​ക്കു വി​​ജ​​യ​​ത്തു​​ട​​ക്കം
Wednesday, October 9, 2019 11:17 PM IST
തിം​​ഫു (ഭൂ​​ട്ടാ​​ൻ): അ​​ണ്ട​​ർ 15 സാ​​ഫ് ക​​പ്പ് വ​​നി​​താ ഫു​​ട്ബോ​​ളി​​ൽ ഇ​​ന്ത്യ​​ക്ക് വി​​ജ​​യ​​ത്തു​​ട​​ക്കം. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളി​​ന് നേ​​പ്പാ​​ളി​​നെ കീ​​ഴ​​ട​​ക്കി. ലി​​ൻ​​ഡ കോം ​​സെ​​ർ​​ടൊ (38, 56 മി​​നി​​റ്റു​​ക​​ൾ) ഇ​​ന്ത്യ​​ക്കാ​​യി ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. സു​​മ​​തി കു​​മാ​​രി (ഏ​​ഴാം മി​​നി​​റ്റ്), പ്രി​​യ​​ങ്ക സു​​ജേ​​ഷ് (66-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​യു​​ടെ മ​​റ്റ് ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ആ​​തി​​ഥേ​​യ​​രാ​​യ ഭൂ​​ട്ടാ​​നെ​​തി​​രേ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.