ആരാധകർക്ക് കെ​ബി​എ​ഫ്സി ട്രൈ​ബ്‌​സ് പാ​സ്‌​പോ​ര്‍​ട്ട്
Wednesday, October 9, 2019 11:17 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ന്‍റെ ആ​​​റാം പ​​​തി​​​പ്പി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് എ​​​ഫ്സി ത​​​ങ്ങ​​​ളു​​​ടെ ആ​​​രാ​​​ധ​​​ക​​​ര്‍​ക്കാ​​​യി എ​​​ക്സ്‌​​​ക്ലൂ​​​സീ​​​വ് പെ​​​യ്ഡ് മെം​​​ബ​​​ര്‍​ഷി​​​പ്പ് പ്രോ​​​ഗ്രാ​​​മാ​​​യ ‘കെ​​​ബി​​​എ​​​ഫ്സി ട്രൈ​​​ബ്‌​​​സ് പാ​​​സ്‌​​​പോ​​​ര്‍​ട്ട്’അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

കെ​​​ബി​​​എ​​​ഫ്സി ട്രൈ​​​ബ്‌​​​സ് പാ​​​സ്‌​​​പോ​​​ര്‍​ട്ട് സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ആ​​​രാ​​​ധ​​​ക​​​ര്‍​ക്ക് ത​​​ങ്ങ​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട ടീ​​​മു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കാ​​​ന്‍ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. കെ​​​ബി​​​എ​​​ഫ്സി ട്രൈ​​​ബ്‌​​​സ് പാ​​​സ്‌​​​പോ​​​ര്‍​ട്ട് പ്ലാ​​​റ്റ്ഫോ​​​മി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന ആ​​​ക്‌​​​സ​​​സ് കോ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പേ​​​റ്റി​​​യെം ഇ​​​ന്‍​സൈ​​​ഡ​​​ര്‍ (PAYTM/ Insider.in) ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ ടി​​​ക്ക​​​റ്റു​​​ക​​​ള്‍ ബു​​​ക്ക് ചെ​​​യ്യാം. ആ​​​രാ​​​ധ​​​ക​​​ര്‍​ക്ക് 999 രൂ​​​പ​ നി​​​ര​​​ക്കി​​​ല്‍ http://www.keralablastersfc.in/ എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് ലി​​​ങ്കി​​​ലൂ​​​ടെ കെ​​​ബി​​​എ​​​ഫ്സി ട്രൈ​​​ബ്‌​​​സ് പാ​​​സ്‌​​​പോ​​​ര്‍​ട്ട് അം​​​ഗ​​​ത്വം നേ​​​ടാ​​​വു​​​ന്ന​​​താ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.