ഉ​​ത്തേ​​ജ​​കം: നി​​ർ​​മ​​ല​​യ്ക്കു വി​​ല​​ക്ക്, മെഡൽ നഷ്ടമാകും
Wednesday, October 9, 2019 11:17 PM IST
മൊ​​ണാ​​ക്കോ: ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ച്ചെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റ് നി​​ർ​​മ​​ല ഷി​​യോ​​റ​​നി​​നെ നാ​​ലു വ​​ർ​​ഷ​​ത്തേ​​ക്ക് വി​​ല​​ക്കി. ട്രാ​​ക്ക് ആ​​ൻഡ് ഫീ​​ൽ​​ഡ് ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗ കേ​​സു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന അ​​ത്‌​ല​​റ്റി​​ക് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ് (എ​​ഐ​​യു) ആ​​ണ് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​തോ​​ടെ ഓ​​ഗ​​സ്റ്റ് 2016 മു​​ത​​ൽ 2018 ന​​വം​​ബ​​ർ​​വ​​രെ​​യു​​ള്ള നി​​ർ​​മ​​ല​​യു​​ടെ കാ​​യി​​ക മ​​ത്സ​​ര ഫ​​ല​​ങ്ങ​​ൾ അ​​യോ​​ഗ്യ​​മാ​​ക്ക​​പ്പെ​​ട്ടു.

2017ൽ ​​ഇ​​ന്ത്യ​​യി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ൻ അ​​ത്‌ലറ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നി​​ർ​​മ​​ല നേ​​ടി​​യ ര​​ണ്ടു മെ​​ഡ​​ലു​​ക​​ളും തി​​രി​​കെ വാ​​ങ്ങും. 2017 ഏ​​ഷ്യ​​ൻ അ​​ത്‌​ല​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 400, 4x400 മീ​​റ്റ​​ർ റി​​ലേ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്ത നി​​ർ​​മ​​ല സ്വ​​ർ​​ണ മെ​​ഡ​​ൽ നേ​​ടി​​യി​​രു​​ന്നു. പ​​രി​​ശോ​​ധ​​ന പോ​​സി​​റ്റീ​​വാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 2018 ജൂ​​ണ്‍ 29 മു​​ത​​ൽ വി​​ല​​ക്ക് നേ​​രി​​ടു​​ക​​യാ​​ണ് ഇ​​രു​​ത്തി​​നാ​​ലു​​കാ​​രി​​യാ​​യ നി​​ർ​​മ​​ല.

നി​​രോ​​ധി​​ത മ​​രു​​ന്നു​​ക​​ളാ​​യ ഡ്രോ​​സ്റ്റ​​നോ​​ളോ​​ൻ, മെ​​റ്റെ​​നോ​​ളോ​​ൻ എ​​ന്നി​​വ​​യു​​ടെ സാ​​ന്നി​​ധ്യം നി​​ർ​​മ​​ല​​യു​​ടെ സാ​​ന്പി​​ളി​​ൽ ക​​ണ്ടെ​​ത്തി​​യ​​താ​​യി എ​​ഐ​​യു അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.