ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ത​​മി​​ഴ്നാ​​ടി​​നു വി​​ല​​ക്ക്
ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ത​​മി​​ഴ്നാ​​ടി​​നു വി​​ല​​ക്ക്
Friday, October 11, 2019 12:07 AM IST
മും​​ബൈ: ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് ത​​മി​​ഴ്നാ​​ട് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നെ വി​​നോ​​ദ് റാ​​യി സ​​മി​​തി വി​​ല​​ക്കി. ബി​​സി​​സി​​ഐ ഭ​​ര​​ണ​​ഘ​​ട​​ന​​യ്ക്ക​​നു​​സ​​രി​​ച്ചു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ത​​മി​​ഴ്നാ​​ട് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ പാ​​ലി​​ച്ചി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് തീ​​രു​​മാ​​നം. ഹ​​രി​​യാ​​ന, മ​​ഹാ​​രാ​ഷ്‌​ട്ര അ​​സോ​​സി​​യേ​​ഷ​​നു​​ക​​ൾ​​ക്കും വി​​ല​​ക്കു​​ണ്ട്. ഈ ​​മാ​​സം 23നാ​​ണ് ബി​​സി​​സി​​ഐ തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ബി​​സി​​സി​​ഐ വാ​​ർ​​ഷി​​ക യോ​​ഗ​​ത്തി​​ൽ ത​​മി​​ഴ്നാ​​ട് പ്ര​​തി​​നി​​ധി​​യാ​​യി പ​​ങ്കെ​​ടു​​ക്കും എ​​ന്ന നി​​ല​​പാ​​ടി​​ൽനി​​ന്ന് ശ്രീ​​നി​​വാ​​സ​​ൻ നേ​​ര​​ത്തെ പി​​ൻ​​മാ​​റി​​യി​​രു​​ന്നു. ശ്രീ​​നി​​വാ​​സ​​ന്‍റെ വി​​ശ്വ​​സ്ത​​നാ​​യ ആ​​ർ.​​എ​​സ്. രാ​​മ​​സ്വാ​​മി​​യെ ബി​​സി​​സി​​ഐ പ്ര​​തി​​നി​​ധി​​യാ​​യി ത​​മി​​ഴ്നാ​​ട് ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ നി​​യോ​​ഗി​​ച്ചി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ൻ നാ​​യ​​ക​​ൻ​​മാ​​രാ​​യ സൗ​​ര​​വ് ഗാം​​ഗു​​ലി, മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​ൻ, കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യു​​ടെ മ​​ക​​ൻ ജെ​​യ് ഷാ, ​​രാ​​ജീ​​വ് ശു​​ക്ല തു​​ട​​ങ്ങി​​യ​​വ​​ർ ബി​​സി​​സി​​ഐ ത​​ല​​പ്പ​​ത്ത് എ​​ത്താ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.