ല​​ക്ഷ്മി ആ​​ദ്യ ഐസിസി വനിതാ മാ​​ച്ച് റ​​ഫ​​റി
ല​​ക്ഷ്മി ആ​​ദ്യ ഐസിസി വനിതാ മാ​​ച്ച് റ​​ഫ​​റി
Friday, October 11, 2019 12:07 AM IST
ദു​​ബാ​​യ്: ഐ​​സി​​സി​​യു​​ടെ (രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ) ആ​​ദ്യ വ​​നി​​താ മാ​​ച്ച് റ​​ഫ​​റി എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ജി.​​എ​​സ്. ല​​ക്ഷ്മി. പു​​രു​​ഷ​​വി​​ഭാ​​ഗം ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​നു​​ള്ള മാ​​ച്ച് ഓ​​ഫീ​​ഷ​​ൽ​​സി​​ന്‍റെ പ​​ട്ടി​​ക പു​​റ​​ത്തു​​വി​​ട്ട​​തോ​​ടെ​​യാ​​ണ് ല​​ക്ഷ്മി ച​​രി​​ത്രം കു​​റി​​ച്ച​​ത്. ന്യൂ​​സി​​ല​​ൻ​​ഡ് മു​​ൻ ക്യാ​​പ്റ്റ​​ൻ ജെ​​ഫ് ക്രോ ​​ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സം​​ഘ​​ത്തി​​ലാ​​ണ് ല​​ക്ഷ്മി ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം 18 മു​​ത​​ൽ ന​​വം​​ബ​​ർ ര​​ണ്ട് വ​​രെ യു​​എ​​ഇ​​ലാ​​ണ് ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.