യൂ​​റോ 2020​​: യോ​​ഗ്യ​​ത നേടി ബെ​​ൽ​​ജി​​യ​​ം
യൂ​​റോ 2020​​: യോ​​ഗ്യ​​ത നേടി ബെ​​ൽ​​ജി​​യ​​ം
Saturday, October 12, 2019 12:10 AM IST
ബ്ര​​സ​​ൽ​​സ്/​​ആം​​സ്റ്റ​​ർ​​ഡാം: 2020 യൂ​​റോ ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബെ​​ൽ​​ജി​​യം, ക്രൊ​​യേ​​ഷ്യ, ഹോ​​ള​​ണ്ട് തു​​ട​​ങ്ങി​​യ​​വ​​യ്ക്കു വ​​ന്പ​​ൻ ജ​​യം. റൊ​​മേ​​ലു ലു​​കാ​​ക്കു 50-ാം രാ​​ജ്യാ​​ന്ത​​ര ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ബെ​​ൽ​​ജി​​യം 9-0ന് ​​സാ​​ൻ മ​​റീ​​നോ​​യെ ത​​ക​​ർ​​ത്തെ​​റി​​ഞ്ഞു. ജ​​യ​​ത്തോ​​ടെ ബെ​​ൽ​​ജി​​യം 2020 യൂ​​റോ ക​​പ്പി​​നു​​ള്ള യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ടീ​​മാ​​യി. ഗ്രൂ​​പ്പ് ഐ​​യി​​ൽ ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ഏ​​ഴാം ജ​​യ​​മാ​​ണ്. ലു​​കാ​​ക്കു (28, 41 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി.

ഗ്രൂ​​പ്പ് ഇ​​യി​​ൽ ക്രൊ​​യേ​​ഷ്യ 3-0ന് ​​ഹം​​ഗ​​റി​​യെ കീ​​ഴ​​ട​​ക്കി. ലൂ​​ക്ക മോ​​ഡ്രി​​ച്ച് (അ​​ഞ്ചാം മി​​നി​​റ്റ്), ബ്രൂ​​ണോ പെ​​റ്റ്കോ​​വി​​ക് (24, 42 മി​​നി​​റ്റു​​ക​​ൾ) എ​​ന്നി​​വ​​രാ​​ണ് ക്രൊ​​യേ​​ഷ്യ​​യു​​ടെ ഗോ​​ൾ നേ​​ടി​​യ​​ത്. ജ​​യ​​ത്തോ​​ടെ ക്രൊ​​യേ​​ഷ്യ യോ​​ഗ്യ​​ത​​യി​​ലേ​​ക്ക് ഒ​​രു ചു​​വ​​ടു​​കൂ​​ടി അ​​ടു​​ത്തു.


ഗ്രൂ​​പ്പ് സി​​യി​​ൽ ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ​​നി​​ന്ന​​ശേ​​ഷം അ​​വ​​സാ​​ന 15 മി​​നി​​റ്റി​​ൽ മൂ​​ന്ന് ഗോ​​ള​​ടി​​ച്ചാ​​ണ് ഹോ​​ള​​ണ്ട് 3-1ന് ​​നോ​​ർ​​ത്തേ​​ണ്‍ അ​​യ​​ർ​​ല​​ൻ​​ഡി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്. മെം​​ഫി​​സ് ഡീ​​പെ (80, 90+4 മി​​നി​​റ്റു​​ക​​ൾ), ഡി ​​ജോം​​ഗ് (90+1-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഹോ​​ള​​ണ്ടി​​ന്‍റെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.