ബ്രാ​​ഡ്മാ​​നെ​​യും മ​​റി​​ക​​ട​​ന്നു
ബ്രാ​​ഡ്മാ​​നെ​​യും  മ​​റി​​ക​​ട​​ന്നു
Saturday, October 12, 2019 12:10 AM IST
രാ​​ജ്യാ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ ക്യാ​​പ്റ്റ​​നെ​​ന്ന നി​​ല​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ 150നു ​​മു​​ക​​ളി​​ൽ സ്കോ​​ർ ചെ​​യ്ത താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡ് വി​​രാ​​ട് കോ​​ഹ്‌​ലി സ്വ​​ന്ത​​മാ​​ക്കി. ക്യാ​​പ്റ്റ​​നെ​​ന്ന നി​​ല​​യി​​ൽ ഇ​​ത് ഒ​​ന്പ​​താം ത​​വ​​ണ​​യാ​​ണ് കോ​ഹ്‌​​ലി 150 റ​​ണ്‍​സ് പി​​ന്നി​​ടു​​ന്ന​​ത്. എ​​ട്ടു ത​​വ​​ണ ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ഓ​​സീ​​സ് ഇ​​തി​​ഹാ​​സം ഡൊ​​ണാ​​ൾ​​ഡ് ബ്രാ​​ഡ്മാ​​ന്‍റെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി. ക്യാ​​പ്റ്റ​​നാ​​യു​​ള്ള 50-ാം ടെ​​സ്റ്റി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​യ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ സ്റ്റീ​​ഫ​​ൻ ഫ്ളെ​​മിം​​ഗ്, അ​​ലി​​സ്റ്റ​​ർ കു​​ക്ക്, സ്റ്റീ​​വ് വോ ​​എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ഇ​​ടം​​പി​​ടി​​ക്കാ​​നും കോ​​ഹ്‌ലി​​ക്കാ​​യി.


ക്യാ​​പ്റ്റ​​നെ​​ന്ന നി​​ല​​യി​​ൽ കോ​​ഹ്‌ലി​​യു​​ടെ 40-ാം അ​​ന്താ​​രാ​​ഷ്‌​ട്ര ​സെ​​ഞ്ചു​​റി​​യാ​​ണ്. ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡും കോ​​ഹ്‌ലി​​ സ്വ​​ന്ത​​മാ​​ക്കി. ഒ​​രു സെ​​ഞ്ചു​​റി​​കൂ​​ടി നേ​​ടി​​യാ​​ൽ കോ​​ഹ്‌​ലി​​ക്ക് അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ക്യാ​​പ്റ്റ​​നെ​​ന്ന ഓ​​സീ​​സ് മു​​ൻ താ​​രം റി​​ക്കി പോ​​ണ്ടിം​​ഗി​​ന്‍റെ റി​​ക്കാ​​ർ​​ഡി​​നൊ​​പ്പ​​മെ​​ത്താം, 41 സെ​​ഞ്ചു​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.