സൂപ്പർ ഹി​​റ്റ് സ​​ഞ്ജു
സൂപ്പർ ഹി​​റ്റ് സ​​ഞ്ജു
Saturday, October 12, 2019 11:38 PM IST
അ​​ളു​​ർ (ക​​ർ​​ണാ​​ട​​ക): വെ​​ള്ളി​​യാ​​ഴ്ച ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്കാ​​യി വി​​രാ​​ട് കോ​​ഹ്‌​ലി ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നെ​​ങ്കി​​ൽ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​നാ​​യി സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ അ​​താ​​വ​​ർ​​ത്തി​​ച്ചു.

സ​​ഞ്ജു​​വി​​ന്‍റെ ഇ​​ര​​ട്ട സെ​​ഞ്ചു​​റി പ്ര​​ക​​ട​​നം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റിൽ ആ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ ഗോ​​വ​​യ്ക്കെ​​തി​​രേ സ​​ഞ്ജു ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന​​പ്പോ​​ൾ 50 ഓ​​വ​​റി​​ൽ കേ​​ര​​ളം നേ​​ടി​​യ​​ത് മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 377 റ​​ണ്‍​സ്. ഗോ​​വ​​യു​​ടെ മ​​റു​​പ​​ടി 50 ഓ​​വ​​റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 273ൽ ​​അ​​വ​​സാ​​നി​​ച്ചു. അ​​തോ​​ടെ കേ​​ര​​ളം 104 റ​​ണ്‍​സി​​ന്‍റെ ഉ​​ജ്വ​​ല ജ​​യം സ്വ​​ന്ത​​മാ​​ക്കി.

129 പ​​ന്തി​​ൽ​​നി​​ന്ന് 21 ഫോ​​റും 10 സി​​ക്സും അ​​ട​​ക്കം 212 റ​​ണ്‍​സ് ആ​​ണ് സ​​ഞ്ജു​​വി​​ന്‍റെ സൂ​​പ്പ​​ർ ഹി​​റ്റി​​ൽ പി​​റ​​ന്ന​​ത്. സ​​ഞ്ജു​​വി​​നൊ​​പ്പം സ​​ച്ചി​​ൻ ബേ​​ബി​​യും (127 റ​​ണ്‍​സ്) സെ​​ഞ്ചു​​റി പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്ക് വി​​ളി​​കാ​​ത്തി​​രി​​ക്കു​​ന്ന വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ സ​​ഞ്ജു ത​​ന്‍റെ ക്ലാ​​സ് വീ​​ണ്ടും വെ​​ളി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് ഇ​​ന്ന​​ലെ ചെ​​യ്ത​​ത്. സ​​ഞ്ജു​​വി​​ന്‍റെ വെ​​ടി​​ക്കെ​​ട്ട് ഇ​​ന്നിം​​ഗ്സി​​നി​​ടെ വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി റി​​ക്കാ​​ർ​​ഡു​​ക​​ളും പി​​റ​​ന്നു.

സ​​ച്ചി​​ൻ, സെ​​വാ​​ഗ്, രോ​​ഹി​​ത് എ​ന്നി​വ​ർ​ക്കൊ​പ്പം സ​ഞ്ജു

ലി​​സ്റ്റ് എ ​​ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​റാ​​മ​​ത് ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​ര​​നാ​​ണ് സ​​ഞ്ജു. ഈ ​​നേ​​ട്ട​​ത്തി​​ൽ ഇ​​തി​​ഹാ​​സ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ്, രോ​​ഹി​​ത് ശ​​ർ​​മ തു​​ട​​ങ്ങി​​യ​​വ​​ർ​​ക്കൊ​​പ്പ​​വും സ​​ഞ്ജു ത​​ന്‍റെ പേ​​ര് ചേ​​ർ​​ത്തു. ലി​​സ്റ്റ് എ​​യി​​ൽ ഇ​​ന്ത്യ​​ൻ ക​​ളി​​ക്കാ​​ർ നേ​​ടു​​ന്ന എ​​ട്ടാ​​മ​​ത് ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യാ​​ണ് സ​​ഞ്ജു ഇ​​ന്ന​​ലെ കു​​റി​​ച്ച​​ത്. അ​​തി​​ൽ അ​​ഞ്ച് എ​​ണ്ണം രാ​​ജ്യാ​​ന്ത​​ര ഏ​​ക​​ദി​​ന​​ത്തി​​ലാ​​ണ് പി​​റ​​ന്ന​​ത്, മൂ​​ന്ന് എ​​ണ്ണം രോ​​ഹി​​ത് ശ​​ർ​​മ​​യും ഒ​​രോ​​ന്ന് വീ​​തം സ​​ച്ചി​​നും സെ​​വാ​​ഗും. 2013ൽ ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക എ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി ശി​​ഖ​​ർ ധ​​വാ​​ൻ 248ഉം ​​ക​​ഴി​​ഞ്ഞ വ​​ർ​​ഷം വി​​ജ​​യ് ഹ​​സാ​​രെ​​യി​​ൽ സി​​ക്കി​​മി​​നെ​​തി​​രേ ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ന്‍റെ ക​​ര​​ണ്‍​വീ​​ർ കൗ​​ശ​​ൽ 202ഉം ​​റ​​ണ്‍​സ് നേ​​ടി​​യി​​രു​​ന്നു. ക​​ര​​ണ്‍​വീ​​ർ കൗ​​ശ​ലി​​ന്‍റെ 202 റ​​ണ്‍​സ് ആ​​ണ് വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ലെ ആ​​ദ്യ​​ത്തെ ഇ​​ര​​ട്ട സെ​​ഞ്ചു​​റി. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ ക​​ര​​ണ്‍​വീ​​റി​​നെ​​യാ​​ണ് സ​​ഞ്ജു ഇ​​ന്ന​​ലെ മ​​റി​​ക​​ട​​ന്ന​​ത്.


ലോ​​ക റി​​ക്കാ​​ർ​​ഡ്

മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ സ​​ഞ്ജു - സ​​ച്ചി​​ൻ ബേ​​ബി കൂ​​ട്ടു​​കെ​​ട്ട് 338 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ലി​​സ്റ്റ് എ ​​ച​​രി​​ത്ര​​ത്തി​​ൽ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന മൂ​​ന്നാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടാ​​ണി​​ത്. 1994ൽ ​​വോ​​ർ​​സെ​​സ്റ്റ​​ർ​​ഷെ​​യ​​റി​​നാ​​യി ടോം ​​മൂ​​ഡി​​യും ടിം ​​ക​​ർ​​ട്ടി​​സും നേ​​ടി​​യ 309 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് എ​​ന്ന റി​​ക്കാ​​ർ​​ഡ് അ​​തോ​​ടെ പി​​ന്ത​​ള്ള​​പ്പെ​​ട്ടു. 135 പ​​ന്തി​​ൽ​​നി​​ന്ന് ഏ​​ഴ് ഫോ​​റും നാ​​ല് സി​​ക്സും അ​​ട​​ക്ക​​മാ​​യി​​രു​​ന്നു സ​​ച്ചി​​ൻ ബേ​​ബി​​യു​​ടെ 127 റ​​ണ്‍​സ്.

ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ലെ ആ​​ദ്യ സെ​​ഞ്ചു​​റി ത​​ന്നെ സ​​ഞ്ജു ഇ​​ര​​ട്ട സെ​​ഞ്ചു​​റി​​യി​​ലെ​​ത്തി​​ച്ചു. ലി​​സ്റ്റ് എ​​യി​​ൽ ഇ​​ന്ത്യ​​ൻ സ​​ഖ്യ​​ത്തി​​ന്‍റെ ഏ​​തൊ​​രു വി​​ക്ക​​റ്റി​​ലെ​​യും ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റും 338 ആ​​ണ്. സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ - രാ​​ഹു​​ൽ ദ്രാ​​വി​​ഡ് സ​​ഖ്യം കു​​റി​​ച്ച 331 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് വ​​ഴി​​മാ​​റി​​യ​​ത്.

ആ​​ദ്യ ഇന്ത്യൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ

ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ൽ ഇ​​ര​​ട്ട സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി സ​​ഞ്ജു. ലി​​സ്റ്റ് എ​​യി​​ൽ ഒ​​രു ഇ​​ന്ത്യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​റു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​ർ എം.​​എ​​സ്. ധോ​​ണി​​യു​​ടെ പേ​​രി​​ലു​​ണ്ടാ​​യി​​രു​​ന്നു 183 റ​​ണ്‍​സ് ആ​​യി​​രു​​ന്നു. അ​​തും ഇ​​ന്ന​​ലെ ത​​ക​​ർ​​ക്ക​​പ്പെ​​ട്ടു.

ലി​​സ്റ്റ് എ ​​ക്രി​​ക്ക​​റ്റി​​ൽ ലോ​​ക​​ത്തി​​ൽ ഒ​​രു വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ്സ്മാ​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണ് സ​​ഞ്ജു നേ​​ടി​​യ 212 നോ​​ട്ടൗ​​ട്ട്. പാ​​ക്കി​​സ്ഥാ​​ന്‍റെ ആ​​ബി​​ദ് അ​​ലി​​യു​​ടെ 209 നോ​​ട്ടൗ​​ട്ട് ആ​​ണ് സ​​ഞ്ജു മ​​റി​​ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.