ജ​​യം, ഇ​​റ്റ​​ലി​​ക്കു യോ​​ഗ്യ​​ത
Monday, October 14, 2019 12:09 AM IST
മി​​ലാ​​ൻ: 2020 യൂ​​റോ ക​​പ്പ് യോ​​ഗ്യ​​താ ഫു​​ട്ബോ​​ളി​​ൽ ഗ്രൂ​​പ്പ് ജി​​യി​​ൽ​​നി​​ന്ന് ഇ​​റ്റ​​ലി യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം മ​​ത്സ​​ര​​ത്തി​​ലും അ​​സൂ​​റി​​ക​​ൾ ജ​​യം നേ​​ടി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ്റ​​ലി 2-0ന് ​​ഗ്രീ​​സി​​നെ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണി​​ത്. ജോ​​ർ​​ജി​​നൊ (63- പെ​​ന​​ൽ​​റ്റി), ബെ​​ർ​​ണാ​​ഡെ​​ച്ചി (78-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഇ​​റ്റ​​ലി​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ.


ഗ്രൂ​​പ്പ് ഐ​​യി​​ൽ ബെ​​ൽ​​ജി​​യം തു​​ട​​ർ​​ച്ച​​യാ​​യ എ​​ട്ടാം ജ​​യം സ്വ​​ന്ത​​മാ​​ക്കി. യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞ ബെ​​ൽ​​ജി​​യം എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ക​​സാ​​ക്കി​​സ്ഥാ​​നെ 2-0നു ​​കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് എ​​ഫി​​ൽ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സ്പെ​​യി​​ൻ നോ​​ർ​​വെ​​യു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 19 പോ​​യി​​ന്‍റു​​മാ​​യി സ്പെ​​യി​​ൻ യോ​​ഗ്യ​​ത​​യ്ക്ക് അ​​രി​​കെ​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.