ല​​ക്ഷ്യ​​യ്ക്ക് ബി​​ഡ​​ബ്ല്യു​​എ​​ഫ് കി​​രീ​​ടം
ല​​ക്ഷ്യ​​യ്ക്ക് ബി​​ഡ​​ബ്ല്യു​​എ​​ഫ് കി​​രീ​​ടം
Monday, October 14, 2019 12:09 AM IST
അ​​ൽ​​മെ​​രെ (ഹോ​​ള​​ണ്ട്): ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം ല​​ക്ഷ്യ​​ സെ​​ൻ ക​​രി​​യ​​റി​​ലെ ആ​​ദ്യ ബി​​ഡ​​ബ്ല്യുഎ​​ഫ് വേ​​ൾ​​ഡ് ടൂ​​ർ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ഡ​​ച്ച് ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ 100 പു​​രു​​ഷ സിം​​ഗി​​ൾ​​സ് കി​​രീ​​ടം നേ​​ടി​​യാ​​ണ് ല​​ക്ഷ്യ സെ​​ൻ ക​​ന്നി ബി​​ഡ​​ബ്ല്യു​​എ​​ഫി​​ൽ മു​​ത്ത​​മി​​ട്ട​​ത്. ഫൈ​​ന​​ലി​​ൽ ജ​​പ്പാ​​ന്‍റെ യു​​സു​​കെ ഒ​​നൊ​​ദെ​​ര​​യെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ല​​ക്ഷ്യ സെ​​ൻ കീ​​ഴ​​ട​​ക്കി. ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​പ്പെ​​ട്ട​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വ്. സ്കോ​​ർ: 15-21, 21-14, 21-15.


പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യ ല​​ക്ഷ്യ സെ​​ൻ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ലോ​​ക ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വെ​​ങ്ക​​ല​​വും യൂ​​ത്ത് ഒ​​ളി​​ന്പി​​ക്സി​​ൽ വെ​​ള്ളി​​യും നേ​​ടി​​യി​​രു​​ന്നു. ഈ ​​വ​​ർ​​ഷം ബെ​​ൽ​​ജി​​യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലി​​ൽ വി​​ജ​​യി​​ച്ച ല​​ക്ഷ്യ സെ​​ൻ പോ​​ളി​​ഷ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.