റാങ്കിംഗ് പോ​​യി​​ന്‍റ് മെ​​ച്ച​​പ്പെ​​ടു​​ത്തി കോ​​ഹ്‌​ലി
റാങ്കിംഗ് പോ​​യി​​ന്‍റ്  മെ​​ച്ച​​പ്പെ​​ടു​​ത്തി കോ​​ഹ്‌​ലി
Monday, October 14, 2019 11:33 PM IST
ദു​​ബാ​​യ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ലെ ഇ​​ര​​ട്ട സെ​​ഞ്ചു​​റി പ്ര​​ക​​ട​​ന​​ത്തോ​​ടെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ഐ​​സി​​സി ബാ​​റ്റ്സ്മാ​ന്മാ​രു​​ടെ റാ​​ങ്കിം​​ഗി​​ൽ റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ് മെ​​ച്ച​​പ്പെ​​ടു​​ത്തി. ഒ​​ന്നാം ടെ​​സ്റ്റി​​നു​​ശേ​​ഷം പു​​റ​​ത്തു​​വ​​ന്ന റാ​​ങ്കിം​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്ന കോ​​ഹ്‌‌​ലി 2018 ജ​​നു​​വ​​രി​​ക്കു​​ശേ​​ഷം ആ​​ദ്യ​​മാ​​യി 900 റേ​​റ്റിം​​ഗി​​നു താ​​ഴേ​​ക്കു പ​​തി​​ച്ചി​​രു​​ന്നു. നി​​ല​​വി​​ൽ 936 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​മാ​​യാ​​ണ് കോ​​ഹ്‌​ലി ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. 937 പോ​​യി​​ന്‍റു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്താ​​ണ് ഒ​​ന്നാ​​മ​​ത്.


അ​​ജി​​ങ്ക്യ ര​​ഹാ​​നെ ഒ​​ന്പ​​താം സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​യ​​പ്പോ​​ൾ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര നാ​​ലി​​ൽ തു​​ട​​ർ​​ന്നു. ര​​ണ്ടാം ടെ​​സ്റ്റി​​ൽ നി​​റം​​മ​​ങ്ങി​​യ രോ​​ഹി​​ത് ശ​​ർ​​മ 22ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ ഓ​​പ്പ​​ണ​​ർ മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ൾ ക​​രി​​യ​​റി​​ലെ മി​​ക​​ച്ച റാ​​ങ്കി​​ലെ​​ത്തി, 17.

ബൗ​​ള​​ർ​​മാ​​രി​​ൽ ആ​​ർ. അ​​ശ്വി​​ൻ ഏ​​ഴാം സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​യ​​പ്പോ​​ൾ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 14ലേ​​ക്ക് ഇ​​റ​​ങ്ങി. മു​​ഹ​​മ്മ​​ദ് ഷാ​​മി 16ൽ ​​തു​​ട​​ർ​​ന്ന​​പ്പോ​​ൾ ഇ​​ഷാ​​ന്ത് ശ​​ർ​​മ 21ലാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.