ബൗളിംഗ് കരുത്തിൽ ഇന്ത്യ
Monday, October 14, 2019 11:33 PM IST
വഡോദര: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യക്കു ജയം. ബൗളർമാരുടെ കരുത്തിൽ ഇന്ത്യ ആറ് റണ്‍സിനു ജയം സ്വന്തമാക്കി. ഇതോടെ പരന്പര 3-0ന് ഇന്ത്യ തൂത്തുവാരി. സ്കോർ: ഇന്ത്യ 45.5 ഓവറിൽ 146. ദക്ഷിണാഫ്രിക്ക 48 ഓവറിൽ 140. 10 ഓവറിൽ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എക്ത ബിഷ്ത് ആണ് ഇന്ത്യയുടെ വിജയ ശിൽപ്പി. 38 റണ്‍സ് എടുത്ത ഹർമൻപ്രീത് കൗർ ആയിരുന്നു ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.