ആ​​രും ക​​ണ്ടി​​ല്ല, കേ​​ട്ടി​​ല്ല!
Tuesday, October 15, 2019 11:43 PM IST
പ്യോം​​ങ്യാം​​ഗ്: ഉ​​ത്ത​​ര​​കൊ​​റി​​യ​​യും ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യും ത​​മ്മി​​ൽ ന​​ട​​ന്ന 2022 ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ പോ​​രാ​​ട്ടം പു​​റംലോ​​കം ക​​ണ്ടി​​ല്ല. കാ​​ണി​​ക​​ളോ ടി​​വി സം​​പ്രേ​​ഷ​​ണ​​മോ ഇ​​ല്ലാ​​തി​​രു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ളും പി​​റ​​ന്നി​​ല്ല.

ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ലെ പ്യോം​​ങ്യാം​​ഗി​​ലാ​​ണ് മ​​ത്സ​​രം അ​​ര​​ങ്ങേ​​റി​​യ​​ത്. ഇ​​രു രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ൽ സ​​മീ​​പ​​കാ​​ല​​ത്ത് ന​​ട​​ന്ന സ​​മാ​​ധാ​​ന ശ്ര​​മ​​ങ്ങ​​ൾ​​ക്കി​​ടെ​​യാ​​ണ് ഫു​​ട്ബോ​​ൾ അ​​ര​​ങ്ങേ​​റി​​യ​​ത്. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യി​​ലെ ക​​ളി​​ക്കാ​​ർ​​ക്കും പ​​രി​​ശീ​​ല​​ക​​ർ​​ക്കും മാ​​ത്ര​​മാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ വീ​​സ അ​​നു​​വ​​ദി​​ച്ച​​ത്. ഇ​​തോ​​ടെ അ​​വി​​ടെ​​നി​​ന്ന് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കോ ആ​​രാ​​ധ​​ക​​ർ​​ക്കോ അ​​തി​​ർ​​ത്തി​​ ക​​ട​​ന്നെ​​ത്താ​​നാ​​യി​​ല്ല. മ​​ത്സ​​രം സം​​പ്രേ​​ക്ഷ​​ണം ചെ​​യ്യാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ അ​​നു​​വ​​ദി​​ച്ചി​​ല്ല.


അ​​തേ​​സ​​മ​​യം, ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ജി​​യാ​​നി ഇ​​ൻ​​ഫാ​​ന്‍റി​​നോ മ​​ത്സ​​രം കാ​​ണാ​​ൻ എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.