സ്മൃ​തി മന്ദാനയ്ക്ക് ഒ​ന്നാം റാ​ങ്ക് ന​ഷ്ടം
സ്മൃ​തി മന്ദാനയ്ക്ക് ഒ​ന്നാം റാ​ങ്ക് ന​ഷ്ടം
Tuesday, October 15, 2019 11:43 PM IST
ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് താ​​രം സ്മൃ​​തി മ​​ന്ദാ​​ന​​യ്ക്കു ഐ​​സി​​സി റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം​​സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ടു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​ന്പ​​രയി​​ൽ സ്മൃ​​തി ക​​ളി​​ച്ചി​​രു​​ന്നി​​ല്ല.

ഇ​​തോ​​ടെ ന്യൂ​​സി​​ല​​ൻ​​ഡ് താ​​രം എ​​മി സാ​​റ്റേ​​ർ​​ത്വെ​​യ്റ്റ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 759 പോ​​യി​​ന്‍റാ​​ണ് എ​​മി​​ക്കു​​ള്ള​​ത്. സ്മൃ​​തി​​ക്ക് 755ഉം. ​​ഓ​​ഗ​​സ്റ്റ് മു​​ത​​ൽ മെ​​ട്ടേ​​ണി​​റ്റി ലീ​​വി​​ലു​​ള്ള എ​​മി ഏ​​ഴ് മാ​​സം മു​​ന്പാ​​ണ് അ​​വ​​സാ​​ന ഏ​​ക​​ദി​​നം ക​​ളി​​ച്ച​​തെ​​ന്ന​​താ​​ണ് വ​​സ്തു​​ത. ലോ​​ക​​ത്തി​​ലെ ന​​ന്പ​​ർ വ​​ണ്‍ അമ്മ ​​എ​​ന്ന വി​​ശേ​​ഷ​​ണ​​മാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡ് ക്യാ​​പ്റ്റ​​നെ തേ​​ടി​​യെ​​ത്തു​​ന്ന​​ത്.


ഏ​​ഴാം സ്ഥാ​​ന​​ത്തു​​ള്ള ക്യാ​​പ്റ്റ​​ൻ മി​​താ​​ലി രാ​​ജ് മാ​​ത്ര​​മാ​​ണ് ആ​​ദ്യ പ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ താ​​രം. ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ മൂ​​ന്ന് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ഇ​​ടം നേ​​ടി​​യി​​ട്ടു​​ണ്ട്. ജു​​ല​​ൻ ഗോ​​സ്വാ​​മി, ശി​​ഖ പാ​​ണ്ഡെ, പൂ​​നം യാ​​ദ​​വ് എ​​ന്നി​​വ​​ർ ആ​​റ്, എ​​ട്ട്, ഒ​​ന്പ​​ത് സ്ഥാ​​ന​​ത്തു​​ണ്ട്. ഓ​​ൾ​​റൗ​​ണ്ട​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ദീ​​പ്തി ശ​​ർ​​മ മൂ​​ന്നാമതാണ്. ശി​​ഖ പാ​​ണ്ഡെ പ​​ത്താം സ്ഥാ​​നം സ്വ​​ന്ത​​മാ​​ക്കി. ടീം ​​റാ​​ങ്കിം​​ഗി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ഇ​​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.