ഇ​​ന്ത്യ ഓ​​ൾ ഒൗ​​ട്ട്!
ഇ​​ന്ത്യ ഓ​​ൾ ഒൗ​​ട്ട്!
Thursday, October 17, 2019 11:49 PM IST
കോ​​പ്പ​​ൻ​​ഹെ​​ഗ​​ൻ: ഡെ​ന്മാ​​ർ​​ക്ക് ഓ​​പ്പ​​ണ്‍ സൂ​​പ്പ​​ർ സീ​​രീ​​സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യു​​ടെ എ​​ല്ലാ താ​​ര​​ങ്ങ​​ളും പു​​റ​​ത്ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന വ​​നി​​താ സിം​​ഗി​​ൾ​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ലോ​​ക ചാ​​ന്പ്യ​​നാ​​യ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു പു​​റ​​ത്താ​​യി. ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യു​​ടെ അ​​ൻ​​സെ യം​​ഗ് ആ​​ണ് നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് സി​​ന്ധു​​വി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്.

കൊ​​റി​​യ​​ൻ താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ജ​​യ​​മാ​​ണി​​ത്. സ്കോ​​ർ: 14-21, 17-21. പു​​രു​​ഷ സിം​​ഗി​​ൾ​​സ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ സാ​​യ് പ്ര​​ണീ​​തും പു​​റ​​ത്താ​​യി. 33 മി​​നി​​റ്റ് മാ​​ത്രം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജ​​പ്പാ​​ന്‍റെ കെ​​ന്‍റോ മൊ​​മോ​​ട്ട​​യോ​​ട് 6-21, 14-21നാ​​യി​​രു​​ന്നു സാ​​യ് പ്ര​​ണീ​​തി​​ന്‍റെ തോ​​ൽ​​വി. ലി​​ൻ​​ ഡാ​​നെ കീ​​ഴ​​ട​​ക്കി​​യെ​​ത്തി​​യ സ​​മീ​​ർ വ​​ർ​​മ ചൈ​​ന​​യു​​ടെ ചെ​​ൻ ലോം​​ഗി​​നോ​​ട് 21-12, 21-10നാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.


പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ര​​ങ്കി​​റെ​​ഡ്ഡി-​​ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യ​​വും മി​​ക്സ​​ഡ് ഡ​​ബി​​ൾ​​സി​​ൽ പ്ര​​ണ​​വ് ജെ​​റി ചോ​​പ്ര- സി​​ക്കി റെ​​ഡ്ഡി കൂ​​ട്ടു​​കെ​​ട്ടും പു​​റ​​ത്താ​​യ​​തോ​​ടെ ഡെ​ന്മാ​​ർ​​ക്കി​​ലെ ഇ​​ന്ത്യ​​ൻ സാ​​ന്നി​​ധ്യ​​ത്തി​​നു തി​​ര​​ശീ​​ല വീ​​ണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.