ഇ​​ന്ത്യ x ഇം​​ഗ്ല​​ണ്ട് ഫൈ​​ന​​ൽ ഇ​​ന്ന്
Friday, October 18, 2019 11:32 PM IST
ജോ​​ഹ​​ർ ബ​​ഹ്റു (മ​​ലേ​​ഷ്യ): ഒ​​ന്പ​​താ​​മ​​ത് സു​​ൽ​​ത്താ​​ൻ ഓ​​ഫ് ജോ​​ഹ​​ർ ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ഇം​​ഗ്ല​ണ്ടു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. മൂ​​ന്നാം സ്ഥാ​​ന പോ​​രാ​​ട്ടം മ​​ലേ​​ഷ്യ​​യും ജ​​പ്പാ​​നും ത​​മ്മി​​ലാ​​ണ്. ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന​​ലെ ഇം​​ഗ്ല​ണ്ടു​​മാ​​യി 3-3 സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞി​​രു​​ന്നു. ര​​ണ്ട് ഗോ​​ളി​​നു പി​​ന്നി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ്. ഷി​​ല​​ന​​ന്ദ് ല​​ക്ര (48-ാം മി​​നി​​റ്റ്), മ​​ൻ​​ദീ​​പ് മോ​​ർ (51-ാം മി​​നി​​റ്റ്), ശ​​ർ​​ധ ത്രി​​വാ​​രി (57-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.