ആ​​ൻ​​ഡി മു​​റെ ക്വാ​​ർ​​ട്ട​​റി​​ൽ
ആ​​ൻ​​ഡി മു​​റെ ക്വാ​​ർ​​ട്ട​​റി​​ൽ
Friday, October 18, 2019 11:32 PM IST
യൂ​​റോ​​പ്യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ബ്രി​​ട്ട​​ന്‍റെ ആ​​ൻ​​ഡി മു​​റെ ക്വാ​​ർ​​ട്ട​​റി​​ൽ. ബെ​​ൽ​​ജി​​യ​​ത്തി​​ലെ ആ​​ന്‍റ്‌വെ​​ർ​​പി​​ൽ ന​​ട​​ക്കു​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഉ​​റു​​ഗ്വെ​​യു​​ടെ പാ​​ബ്ലോ ക്യു​​വേ​​സി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് മു​​റെ അ​​വ​​സാ​​ന എ​​ട്ടി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. സ്കോ​​ർ: 6-4, 6-3. ക്വാ​​ർ​​ട്ട​​റി​​ൽ റൊ​​മാ​​നി​​യ​​യു​​ടെ മാ​​ര്യ​​സ് ചൊ​​പി​​ൽ ആ​​ണ് മു​​റെ​​യു​​ടെ എ​​തി​​രാ​​ളി.

മൂ​​ന്ന് ത​​വ​​ണ ഗ്രാ​​ൻ​​സ്ലാം ജേ​​താ​​വും മു​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​റു​​മാ​​യ മു​​റെ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു​​ശേ​​ഷം വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു. പ​​ത്ത് മാ​​സ​​ത്തോ​​ളം സ​​ജീ​​വ ടെ​​ന്നീ​​സി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ന്ന​​ശേ​​ഷ​​മാ​​ണ് മു​​റെ തി​​രി​​ച്ചെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.


ഇ​​റ്റ​​ലി​​യു​​ടെ ജാ​​നി​​ക് സി​​ന്ന​​ർ മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ഫ്രാ​​ൻ​​സെ​​സ് തി​​യാ​​ഫോ​​യെ കീ​​ഴ​​ട​​ക്കി സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. സ്കോ​​ർ: 6-4, 3-6, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.