ഇ​​ന്ത്യ​​ൻ ഡ്ര​​സിം​​ഗ് റൂ​​മി​​ൽ ധോ​​ണി
Tuesday, October 22, 2019 11:57 PM IST
റാ​​ഞ്ചി: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ൽ​​ക്കു​​ന്ന മു​​തി​​ർ​​ന്ന താ​​രം എം.​​എ​​സ്. ധോ​​ണി ഇ​​ന്ന​​ലെ ടീ​​മി​​ന്‍റെ ഡ്ര​​സിം​​ഗ് റൂ​​മി​​ലെ​​ത്തി. ധോ​​ണി​​യു​​ടെ നാ​​ടാ​​യ റാ​​ഞ്ചി​​യി​​ൽ ന​​ട​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ജ​​യ​​ത്തി​​നു​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം ടീം ​​അം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം സ​​മ​​യം പ​​ങ്കി​​ട്ട​​ത്. ജാ​​ർ​​ഖ​​ണ്ഡി​​ന്‍റെ താ​​ര​​വും ഇ​​ന്ത്യ​​ക്കാ​​യി റാ​​ഞ്ചി​​യി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ ഷ​​ഹ്ബാ​​സ് ന​​ദീ​​മു​​മാ​​യി ധോ​​ണി ഏ​​റെ നേ​​രം സം​​സാ​​രി​​ച്ചു. ഷ​​ഹ്ബാ​​സി​​നൊ​​പ്പം ധോ​​ണി നി​​ൽ​​ക്കു​​ന്ന ചി​​ത്രം ബി​​സി​​സി​​ഐ ട്വീ​​റ്റ് ചെ​​യ്തു. ഇ​​ന്ത്യ​​ൻ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യ ര​​വി ശാ​​സ്ത്രി​​യും ധോ​​ണി​​ക്കൊ​​പ്പ​​മു​​ള്ള ചി​​ത്രം ട്വീ​​റ്റ് ചെ​​യ്തു.


റാ​​ഞ്ചി ടെ​​സ്റ്റി​​ന്‍റെ മൂ​​ന്നാം ദി​​നം ധോ​​ണി പു​​തി​​യ​​താ​​യി സ്വ​​ന്ത​​മാ​​ക്കി​​യ ജോ​​ൻ​​ഗ മോ​​ഡ​​ൽ ജീ​​പ്പു​​മാ​​യി ന​​ഗ​​ര​​ത്തി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ച​​ത് സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ശ്ര​​ദ്ധ​​പി​​ടി​​ച്ചു​​പ​​റ്റി​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ സൈ​​ന്യം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​താ​​ണ് ജോ​​ൻ​​ഗ. വാ​​ഹ​​ന​​പ്രേ​​മി​​യാ​​യ ധോ​​ണി പ​​ഞ്ചാ​​ബി​​ൽ​​നി​​ന്നാ​​ണ് 1999 മോ​​ഡ​​ലാ​​യ ഈ ​​വാ​​ഹ​​നം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.