സ്മൃ​​തി സൂ​​പ്പ​​റാ​​ണ്...
സ്മൃ​​തി സൂ​​പ്പ​​റാ​​ണ്...
Thursday, November 7, 2019 11:58 PM IST
ആ​​ന്‍റി​​ഗ്വ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് വ​​നി​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ ആ​​റ് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ​​പ്പോ​​ൾ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ച സ്മൃ​​തി മ​​ന്ദാ​​ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​ലെ​​ത്തി. 63 പ​​ന്തി​​ൽ ഒ​​ന്പ​​ത് ഫോ​​റും മൂ​​ന്നു സി​​ക്സും സ​​ഹി​​തം 74 റ​​ണ്‍​സെ​​ടു​​ത്ത സ്മൃ​​തി മ​​ന്ദാ​​ന​​യു​​ടെ ഇ​​ന്നിം​​ഗ്സാ​​ണ് ഇ​​ന്ത്യ​​ൻ വി​​ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്. ചേ​​സ് ചെ​​യ്യു​​ന്പോ​​ൾ ഏ​​ക​​ദി​​ന​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ 50+ സ്കോ​​ർ നേ​​ടു​​ന്ന വ​​നി​​താ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡാ​​ണ് സ്മൃ​​തി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ്മൃ​​തി​​ക്കൊ​​പ്പം ജെ​​മി​​മ റോ​​ഡ്രി​​ഗ​​സും (69) ഇ​​ന്ത്യ​​ക്കാ​​യി അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി. 47 പ​​ന്ത് ബാ​​ക്കി​​നി​​​​ർ​​ത്തി​​യാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ 195 റ​​ണ്‍​സ് ചേ​​സ് ചെ​​യ്ത​​ത്.


ഏ​​ക​​ദി​​ന​​ത്തി​​ൽ വേ​​ഗ​​ത്തി​​ൽ 2000 റ​​ണ്‍​സ് നേ​​ടു​​ന്ന ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നും സ്മൃ​​തി​​ക്കാ​​യി. ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​രി​​യാ​​യ സ്മൃ​​തി 51-ാം ഇ​​ന്നിം​​ഗി​​സി​​ലാ​​ണ് 2000 ക്ല​​ബ്ബി​​ലെ​​ത്തി​​യ​​ത്. 48 ഇ​​ന്നിം​​ഗ്സി​​ൽ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ ശി​​ഖ​​ർ ധ​​വാ​​നാ​​ണ് സ്മൃ​​തി​​ക്കു മു​​ന്നി​​ലു​​ള്ള​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ബെ​​ലി​​ൻ​​ഡ ക്ലാ​​ർ​​ക്കാ​​ണ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ വേ​​ഗ​​ത്തി​​ൽ 2000 ക്ല​​ബ്ബി​​ലെ​​ത്തി​​യ​​ത്, 41 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.