എ​ടി​കെ​യ്ക്കു ജ​യം, തലപ്പത്ത്
എ​ടി​കെ​യ്ക്കു ജ​യം, തലപ്പത്ത്
Saturday, November 9, 2019 11:11 PM IST
കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ എ​ടി​കെ​ 3-1ന് ജം​ഷ​ഡ്പു​ർ എ​ഫ്സി​യെ കീ​ഴ​ട​ക്കി. മ​ത്സ​ര​ത്തി​ൽ പി​റ​ന്ന നാ​ല് ഗോ​ളു​ക​ളി​ൽ മൂ​ന്ന് എ​ണ്ണ​വും പെ​ന​ൽ​റ്റി വ​ഴി​യാ​യി​രു​ന്നു. 57, 71 മി​നി​റ്റു​ക​ളി​ൽ പെ​ന​ൽ​റ്റി​യി​ലൂ​ടെ​ റോ​യ് കൃ​ഷ്ണ​ ഇരട്ട ഗോ​ൾ നേടി. 90+4ാം മി​നി​റ്റി​ൽ എ​ഡു ഗാ​ർ​സ്യ എ​ടി​കെ​യു​ടെ മൂ​ന്നാം ഗോ​ളും സ്വ​ന്ത​മാ​ക്കി. 85-ാം മി​നി​റ്റി​ൽ സെ​ർ​ജ്യോ കാ​സ്റ്റെ​ലി​ന്‍റെ പെ​ന​ൽ​റ്റി ഗോ​ളാ​യി​രു​ന്നു ജം​ഷ​ഡ്പു​രി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ത്.


നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ന്പ​ത് പോ​യി​ന്‍റുമായി എ​ടി​കെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി. എ​ട്ട് പോ​യി​ന്‍റ് വീ​ത​മു​ള്ള ഗോ​വ, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ന്നി​വ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.