വിലക്കു കാലത്ത് കാ​​ൽ​​പ്പ​​ന്ത് ത​​ട്ടി ഷ​​ക്കീ​​ബ്
Saturday, November 9, 2019 11:11 PM IST
ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ (ഐ​​സി​​സി) വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ബം​​ഗ്ലാ​​ദേ​​ശ് ഓ​​ൾ റൗ​​ണ്ട​​ർ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ ഫു​​ട്ബോ​​ൾ ക​​ള​​ത്തി​​ൽ. ഫൂ​​ട്ടി ഹാ​​ഗ്സ് എ​​ന്ന ഫു​​ട്ബോ​​ൾ ക്ല​​ബ്ബി​​നെ​​യാ​​ണ് ഷ​​ക്കീ​​ബ് പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച​​ത്. കൊ​​റി​​യ​​ൻ എ​​ക്സ്പാ​​റ്റി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ള്ള ടീ​​മി​​നൊ​​പ്പ​​മാ​​യി​​രു​​ന്നു ഷ​​ക്കീ​​ബ് അ​​ണി​​നി​​ര​​ന്ന​​ത്. ധാ​​ക്ക​​യി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഫൂ​​ട്ടി ഹാ​​ഗ്സ് 3-2നു ​​ജ​​യി​​ച്ചു. ടീം ​​അം​​ഗ​​മാ​​യ റി​​യാ​​ദ് ഷ​​ഹി​​ർ അ​​ഹ​​മ്മ​​ദ്, ഷ​​ക്കീ​​ബി​​നൊ​​പ്പം നി​​ൽ​​ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ളും പ​​ങ്കു​​വ​​ച്ചി​​ട്ടു​​ണ്ട്.


വാ​​തു​​വ​​യ്പ്പ് സം​​ഘം സ​​മീ​​പി​​ച്ച​​ത് അ​​ധി​​കൃ​​ത​​രെ അ​​റി​​യി​​ക്കാ​​തിരു​​ന്ന​​തി​​നാ​​യി​​രു​​ന്നു ഐ​​സി​​സി ഷ​​ക്കീ​​ബി​​ന് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യ​​ത്. ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ഐ​​സി​​സി ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ഓ​​ൾ റൗ​​ണ്ട​​റാ​​ണ് ഷ​​ക്കീ​​ബ്. 2020 ഒ​​ക്ടോ​​ബ​​ർ 29നാ​​ണ് ഷ​​ക്കീ​​ബി​​ന്‍റെ വി​​ല​​ക്ക് അ​​വ​​സാ​​നി​​ക്കു​​ക. അ​​ടു​​ത്ത വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പും ഷ​​ക്കീ​​ബി​​നു ന​​ഷ്ട​​പ്പെ​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.