ആഴ്സണലിനെ മറിച്ച് ലെസ്റ്റർ
Monday, November 11, 2019 12:12 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലെസ്റ്റർ സിറ്റിയുടെ പടയോട്ടം തുടരുന്നു. ലീഗിൽ തങ്ങളുടെ 12-ാം മത്സരത്തിൽ ലെസ്റ്റർ സ്വന്തം തട്ടകത്തിൽവച്ച് 2-0ന് ആഴ്സണലിനെ കീഴടക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്താനും ലെസ്റ്ററിനു സാധിച്ചു. 26 പോയിന്റാണ് ലെസ്റ്ററിനുള്ളത്. ഇത്രയും പോയിന്റുള്ള ചെൽസിയെ ഗോൾ വ്യത്യാസത്തിൽ മറികടന്നാണ് ലെസ്റ്റർ രണ്ടാം സ്ഥാനത്ത് എത്തിയത്.
മറ്റൊരു മത്സരത്തിൽ ടോട്ടനം സ്വന്തം തട്ടകത്തിൽവച്ച് ഷെഫീൽഡ് യുണൈറ്റഡുമായി 1-1 സമനിലയിൽ പിരിഞ്ഞ് പോയിന്റ് പങ്കുവച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് ബ്രിങ്ടണിനെ കീഴടക്കി. ഓൾഡ്ട്രാഫോഡിൽ നടന്ന മത്സരത്തിൽ ആന്ദ്രേ പെരേര (17-ാം മിനിറ്റ്), മാർകസ് റാഷ്ഫോഡ് (66-ാം മിനിറ്റ്) എന്നിവരാണ് യുണൈറ്റഡിനായി ഗോൾ നേടിയത്. ഡാവി പ്രോപ്പർ (19-ാം മിനിറ്റ്) സെൽഫ് ഗോളിലൂടെ ഒരെണ്ണം ആതിഥേയർക്ക് സമ്മാനിച്ചു.