ബ​​യേ​​ണ്‍ മ്യൂണിക്കിനു ജയം
ബ​​യേ​​ണ്‍ മ്യൂണിക്കിനു ജയം
Monday, November 11, 2019 12:12 AM IST
മ്യൂ​​ണി​​ക്ക്: ജ​​ർ​​മ​​ൻ ബു​​ണ്ട​​സ് ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ഡോ​​ർ​​ട്ട​​്മു​​ണ്ടി​​നെ 4-0നു ​​കീ​​ഴ​​ട​​ക്കി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മൂ​​ന്നാാം സ്ഥാ​​ന​​ത്ത് എ​​ത്തി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി (17, 76 മി​​നി​​റ്റു​​ക​​ൾ) ബ​​യേ​​ണി​​നാ​​യി ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. സെ​​ർ​​ജി ഗ്നാ​​ബ​​റി (47-ാം മി​​നി​​റ്റ്), മാ​​റ്റ് ഹ​​മ്മെ​​ൽ​​സ് (80-സെ​​ൽ​​ഫ്) എ​​ന്നി​​വ​​രും വ​​ല​​കു​​ലു​​ക്കി​​യ​​തോ​​ടെ ബ​​യേ​​ണ്‍ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം നേ​​ടി. വെ​​ർ​​ഡ​​റി​​നെ കീ​​ഴ​​ട​​ക്കി ബൊ​​റൂ​​സി​​യ മോ​​ൻ​​ചെ​​ൻ​ഗ്ലാ​​റ്റ്ബാ​​ക്സ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്ത് തു​​ട​​രു​​ന്നു. 11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 25 പോ​​യി​​ന്‍റാ​​ണ് മോ​​ൻ​​ചെ​​ൻ​​ഗ്ലാ​റ്റ്ബാ​​ക്സി​​നു​​ള്ള​​ത്. 21 പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി ലീ​​പ്സിം​​ഗും ബ​​യേ​​ണും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.