റൊ​ണാ​ൾ​ഡോ പി​ണ​ങ്ങി മ​ട​ങ്ങി!
Monday, November 11, 2019 11:33 PM IST
മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ഫു​ട്ബോ​ളി​ൽ എ​സി മി​ലാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ സ​ബ്സ്റ്റി​റ്റ്യൂ​ട്ട് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​ന്‍റ​സ് താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മ​ത്സ​രം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ് സ്റ്റേ​ഡി​യം​വി​ട്ടു. 55-ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ​യെ പി​ൻ​വ​ലി​ച്ച് പൗ​ലോ ഡൈ​ബാ​ല​യെ ക​ള​ത്തി​ലി​റ​ക്കി. 77-ാം മി​നി​റ്റി​ൽ ഡൈ​ബാ​ല നേ​ടി​യ ഗോ​ളി​ൽ യു​വ​ന്‍റ​സ് 1-0ന്‍റെ ജ​യം നേ​ടു​ക​യും ചെ​യ്തു.

പി​ൻ​വ​ലി​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത റൊ​ണാ​ൾ​ഡോ പ​രി​ശീ​ല​ക​ൻ മൗ​റീ​സ്യോ സ​റി​യു​മാ​യി അ​തൃ​പ്തി​യോ​ടെ സം​സാ​രി​ച്ചി​രു​ന്നു. മ​ത്സ​രം തീ​രാ​ൻ മൂ​ന്ന് മി​നി​റ്റ് ശേ​ഷി​ക്കേ റൊ​ണാ​ൾ​ഡോ സ്റ്റേ​ഡി​യം വി​ട്ടു​പോ​യെ​ന്ന് ഇ​റ്റാ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണാ​ൾ​ഡോ​യെ ക​ള​ത്തി​ൽ​നി​ന്നു പി​ൻ​വ​ലി​ക്കു​ന്ന​ത്. ലീ​ഗി​ൽ 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 32 പോ​യി​ന്‍റു​മാ​യി യു​വ​ന്‍റ​സ് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.