ചാ​ഹ​റി​ൽ മു​ങ്ങി​പ്പോ​യ ചാ​ഹ​ൽ
Monday, November 11, 2019 11:33 PM IST
ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ ദീ​​പ​​ക് ചാ​​ഹ​​റി​​ന്‍റെ മാ​​സ്മ​​രി​​ക ബൗ​​ളിം​​ഗ് പ്ര​​ക​​ട​​ന​​ത്തി​​ൽ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ലി​​ന്‍റെ നേ​​ട്ടം മു​​ങ്ങി​​പ്പോ​​യി. 3.2 ഓ​​വ​​റി​​ൽ ഏ​​ഴ് റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി ഹാ​​ട്രി​​ക്ക് അ​​ട​​ക്കം ചാ​​ഹ​​ർ ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യി​​രു​​ന്നു. ലോ​​ക റി​​ക്കാ​​ർ​​ഡാ​​യ ആ ​​പ്ര​​ക​​ട​​ന​​ത്തി​​ൽ ചാ​​ഹ​​ലി​​ന്‍റെ 50 വി​​ക്ക​​റ്റ് നേ​​ട്ട​​മാ​​ണ് മു​​ങ്ങി​​പ്പോ​​യ​​ത്.

ബം​​ഗ്ലാ​ദേ​​ശ് ക്യാ​​പ്റ്റ​​ൻ മ​​ഹമ്മ​​ദു​​ള്ള​​യെ പു​​റ​​ത്താ​​ക്കി​​യ​​തോ​​ടെ രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20​​യി​​ൽ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ൽ 50 വി​​ക്ക​​റ്റ് തി​​ക​​യ്ക്കു​​ന്ന ഇ​​ന്ത്യ​​ൻ ബൗ​​ള​​റെ​​ന്ന നേ​​ട്ട​​മാ​​ണ് ചാ​​ഹ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ത​​ന്‍റെ 34-ാം മ​​ത്സ​​ര​​ത്തി​​ലാ​​ണ് ചാ​​ഹ​​ൽ ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്. ലോ​​ക​​ത്തി​​ൽ അഞ്ചാം സ്ഥാ​​ന​​ത്താ​​ണ് ചാ​​ഹ​​ൽ. അ​​ജാ​​ന്ത മെ​​ൻ​​ഡി​​സ് (26), ഇ​​മ്രാ​​ൻ താ​​ഹി​​ർ (31), റ​​ഷീ​​ദ് ഖാ​​ൻ (31), മു​​സ്ത​​ഫി​​സു​​ർ റ​​ഹ്‌​മാ​​ൻ (33) എ​​ന്നി​​വ​​രാ​​ണ് ചാ​​ഹ​​ലി​​ന് മു​​ന്നി​​ലു​​ള്ള​​ത്.


ട്വ​​ന്‍റി-20​​യി​​ൽ 50 വി​​ക്ക​​റ്റ് തി​​ക​​യ്ക്കു​​ന്ന മൂ​​ന്നാ​​മ​​ത്തെ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് ചാ​​ഹ​​ൽ. ആ​​ർ. അ​​ശ്വി​​ൻ, ജ​​സ്പ്രീ​​ത് ബും​​റ എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.