ഇന്റർസ്കൂൾ ക്രിക്കറ്റ്: തേവര എസ്എച്ച് ജേതാക്കൾ
Wednesday, November 13, 2019 12:02 AM IST
അങ്കമാലി: വിശ്വജ്യോതി സ്കൂളിൽ നടന്ന ഫാ. ജോസ് പടയാട്ടി എൻഡോവ്മെന്റ് ട്രോഫിക്കായുള്ള 10-ാമത് സിബിഎസ്ഇ ഇന്റർസ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ തേവര സേക്രഡ് ഹാർട്ട് സ്കൂൾ ജേതാക്കളായി. ഫൈനലിൽ ഭവൻസ് വിദ്യാമന്ദിർ എരൂരിനെയാണ് പരാജയപ്പെടുത്തിയത്.
അങ്കമാലി നഗരസഭാ ചെയർപേഴ്സൺ എം.എ. ഗ്രേസി വിജയികൾക്ക് സമ്മാനം നൽകി. മാനേജർ ഫാ. ജോൺ ബെർക്കുമാൻസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോഷി കൂട്ടുങ്ങൽ, വൈസ് പ്രിൻസിപ്പൽ ഫാ. സിബിൻ പെരിയപ്പാടൻ, ജനറൽ കൺവീനർ ബോബി പോൾ, കൺവീനർമാരായ രഞ്ജിത് ബേബി, മധു സേവ്യർ, ശ്രീജിത്ത്, പിടിഎ പ്രസിഡന്റ് അബി ഡേവിഡ്, വൈസ് പ്രസിഡന്റ് നൈജോ അരീക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.