ലങ്കയിൽ ഒ​​ത്തു​​ക​​ളി ക്രി​​മി​​ന​​ൽ കു​​റ്റമാക്കി
ലങ്കയിൽ ഒ​​ത്തു​​ക​​ളി  ക്രി​​മി​​ന​​ൽ കു​​റ്റമാക്കി
Wednesday, November 13, 2019 12:02 AM IST
കൊ​​ളം​​ബോ: ദേ​​ശീ​​യ ടീ​​മി​​നെ ബാ​​ധി​​ച്ച അ​​ഴി​​മ​​തി ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളു​​മാ​​യി ശ്രീ​​ല​​ങ്ക. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​ത്തു​​ക​​ളി രാ​​ജ്യ​​ത്ത് ക്ര​​മി​​ന​​ൽ കു​​റ്റ​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​തു സം​​ബ​​ന്ധി​​ച്ച ബി​​ൽ കാ​​യി​​ക മ​​ന്ത്രി ഹ​​രി​​ൻ ഫെ​​ർ​​ണാ​​ണ്ടോ പാ​​ർ​​ല​​മെ​​ന്‍റി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. ശ്രീ​​ല​​ങ്ക​​ൻ മു​​ൻ ക്യാ​​പ്റ്റ​​നും ക്യാ​​ബി​​ന​​റ്റ് മ​​ന്ത്രി​​യു​​മാ​​യ അ​​ർ​​ജു​​ന ര​​ണ​​തും​​ഗ പി​​ന്തു​​ണ​​ച്ചു.

ഒ​​ത്തു​​ക​​ളി​​ച്ച​​താ​​യി തെ​​ളി​​ഞ്ഞാ​​ൽ 10 വ​​ർ​​ഷം ത​​ട​​വും നാ​​ലു കോ​​ടി രൂ​​പ പി​​ഴ​​യും ചു​​മ​​ത്താ​​നാ​​ണ് തീ​​രു​​മാ​​നം. വാ​​തു​​വ​​യ്പ്പു​​കാ​​ർ സ​​മീ​​പി​​ക്കു​​ന്ന​​ത് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ത്ത​​തു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​വൃ​​ത്തി​​ക​​ളും കു​​റ്റ​​മാ​​ണ്. അ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ താ​​ര​​ങ്ങ​​ൾ​​ക്ക് ഐ​​സി​​സി​​യു​​ടെ അ​​ഴി​​മ​​തി വി​​രു​​ദ്ധ യൂ​​ണി​​റ്റി​​നൊ​​പ്പം ശ്രീ​​ല​​ങ്ക​​ൻ സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ യൂ​​ണി​​റ്റി​​നെ​​യും അ​​റി​​യി​​ക്കേ​​ണ്ട​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.