ദീപക് ചാ​​ഹ​​ർ ഹാ​​ട്രി​​ക് നേ​​ടി, നേ​​ടി​​യി​​ല്ല!
Wednesday, November 13, 2019 12:02 AM IST
ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ അ​​വ​​സാ​​ന​​ത്തെ​​യും മൂ​​ന്നാ​​മ​​ത്തെ​​യും മ​​ത്സ​​ര​​ത്തി​​ൽ ഹാ​​ട്രി​​ക്ക് ഉ​​ൾ​​പ്പെ​​ടെ ആ​​റ് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ദീ​​പ​​ക് ചാ​​ഹ​​ർ സ​​യ്യീ​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ലും പ്ര​​ക​​ട​​നം ആ​​വ​​ർ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്ന് പ​​ന്തു​​ക​​ളി​​ൽ വി​​ക്ക​​റ്റ് നേ​​ടി​​യെ​​ങ്കി​​ലും അ​​തി​​നി​​ട​​യ്ക്ക് ഒ​​രു പ​​ന്ത് വൈ​​ഡ് എ​​റി​​ഞ്ഞു. വി​​ദ​​ർ​​ഭ​​യ്ക്കെ​​തി​​രാ​​യ ഗ്രൂ​​പ്പ് ബി ​​പോ​​രാ​​ട്ട​​ത്തി​​ൽ രാ​​ജ​​സ്ഥാ​​നു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു ദീ​​പ​​ക് ചാ​​ഹ​​റി​​ന്‍റെ ബൗ​​ളിം​​ഗ്.


മ​​ത്സ​​ര​​ത്തി​​ൽ രാ​​ജ​​സ്ഥാ​​നെ വി​​ദ​​ർ​​ഭ ഒ​​രു റ​​ണ്ണി​​നു കീ​​ഴ​​ട​​ക്കി. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് 13 ഓ​​വ​​റാ​​യി വെ​​ട്ടി​​ക്കു​​റ​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത വി​​ദ​​ർ​​ഭ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 99 റ​​ണ്‍​സ് നേ​​ടി. രാ​​ജ​​സ്ഥാ​​ന്‍റെ ല​​ക്ഷ്യം മ​​ഴ​​നി​​യ​​മ​​ത്തി​​ലൂ​​ടെ 107 ആ​​യി കു​​റി​​ക്ക​​പ്പെ​​ട്ടു. എ​​ന്നാ​​ൽ, എ​​ട്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 105 റ​​ണ്‍​സ് നേ​​ടാ​​നേ അ​​വ​​ർ​​ക്കാ​​യു​​ള്ളൂ. രാ​​ജ​​സ്ഥാ​​നു​​വേ​​ണ്ടി ദീ​​പ​​ക് ചാ​​ഹ​​ർ മൂ​​ന്ന് ഓ​​വ​​റി​​ൽ 18 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.