പി​​ങ്ക് പരീക്ഷണം
പി​​ങ്ക് പരീക്ഷണം
Wednesday, November 13, 2019 12:02 AM IST
ഇ​​ൻ​​ഡോ​​ർ: പി​​ങ്ക് ബോ​​ൾ ക്രി​​ക്ക​​റ്റി​​ന്‍റെ അ​​നു​​ഭ​​വ​​ജ്ഞാ​​ന​​ത്തി​​നാ​​യി ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ ടീം ​​അ​​ല്പം സ​​മ​​യം ക​​ണ്ടെ​​ത്തി. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ പി​​ങ്ക് ബോ​​ൾ ടെ​​സ്റ്റ് 22-ാം തീ​യ​തി ​ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ ഇ​​ന്ന​​ലെ ടീം ​​അം​​ഗ​​ങ്ങ​​ൾ ചെ​​റി​​യ തോ​​തി​​ൽ പി​​ങ്ക് ബോ​​ൾ​​കൊ​​ണ്ട് പ​​രി​​ശീ​​ല​​നം ന​​ട​​ത്തി.
നാ​​ളെ ബം​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ആ​​ദ്യ ടെ​​സ്റ്റ് ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് പി​​ങ്ക് ബോ​​ൾ കൊ​​ണ്ടും ഇ​​ന്ത്യ അ​​ല്പ​​നേ​​രം പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യ​​ത്. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഈ​​ഡ​​ൻ ഗാ​​ർ​​ഡ​​ൻ​​സി​​ലാ​​ണ് ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ ഡേ ​​നൈ​​റ്റ് ടെ​​സ്റ്റ്.

ആ​​ദ്യ​​മെ​​ത്തി​​യ​​ത് കോ​​ഹ്‌​ലി

പി​​ങ്ക് ബോ​​ളി​​ൽ ആ​​ദ്യം നെ​​റ്റ്സ് പ്രാ​​ക്റ്റീ​​സി​​നെ​​ത്തി​​യ​​ത് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​യി​​രു​​ന്നു. ത്രോ​​ഡൗ​​ണ്‍ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ കോ​​ഹ്‌​ലി മി​​ക​​ച്ച രീ​​തി​​യി​​ലാ​​ണ് ബാ​​റ്റു​​വ​​ച്ച​​ത്. കോ​​ഹ്‌​ലി മെ​​യി​​ൻ നെ​​റ്റ്സി​​ലേ​​ക്ക് പോ​​യ​​പ്പോ​​ൾ ത്രോ​​ഡൗ​​ണി​​ൽ പൂ​​ജാ​​ര എ​​ത്തി. റെ​​ഡ്, പി​​ങ്ക് ബോ​​ളു​​ക​​ൾ ഇ​​ട​​വി​​ട്ട് നേ​​രി​​ട്ടാ​​യി​​രു​​ന്നു പൂ​​ജാ​​ര​​യു​​ടെ പ​​രി​​ശീ​​ല​​നം. യു​​വ താ​​രം ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന്‍റെ ദേ​​ഹ​​ത്ത് പ​​ന്ത് കൊ​​ണ്ടെ​​ങ്കി​​ലും ഗൗ​​ര​​വ​​മു​​ള്ള​​താ​​യി​​രു​​ന്നി​​ല്ല.

22ന് ​​ആ​​രം​​ഭി​​ക്കു​​ന്ന പി​​ങ്ക് ടെ​​സ്റ്റി​​നു മു​​ന്നോ​​ടി​​യാ​​യി ര​​ണ്ട് ദി​​വ​​സം മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ക്ക് പ​​രി​​ശീ​​ല​​ന​​ത്തി​​നു ല​​ഭി​​ക്കു​​ക. ര​​ണ്ട് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ ടെ​​സ്റ്റ് നാ​​ളെ ഇ​​ൻ​​ഡോ​​റി​​ൽ ന​​ട​​ക്കും.

പിങ്ക് ടെ​​സ്റ്റ് നേരത്തേ

മ​​ഞ്ഞു​​വീ​​ഴ്ച വി​​ല്ല​​നാ​​വു​​മെ​​ന്ന​​തി​​നാ​​ൽ ഇ​​ന്ത്യ x ബം​ഗ്ലാ​​ദേ​​ശ് ഡേ ​​നൈ​​റ്റ് ടെ​​സ്റ്റി​​ന്‍റെ സ​​മ​​യം നേ​​ര​​ത്തെ​​യാ​​ക്കി. ഉ​​ച്ച​​യ്ക്ക് ഒ​​രു മ​​ണി​​ക്ക് മ​​ത്സ​​രം തു​​ട​​ങ്ങി എ​​ട്ടു മ​​ണി​​ക്ക് അ​​വ​​സാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ലാ​​ണ് മ​​ത്സ​​ര​​സ​​മ​​യം ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം 22 മു​​ത​​ൽ 26വ​​രെ കോ​​ൽ​​ക്ക​​ത്ത​​യി​​ലാ​​ണ് ടെ​​സ്റ്റ്.​​ എ​​ട്ടു മ​​ണി​​ക്കുശേ​​ഷം മ​​ഞ്ഞു​​വീ​​ഴ്ച കൂ​​ടു​​മെ​​ന്ന​​തി​​നാ​​ൽ ബൗ​​ള​​ർ​​മാ​​ർ​​ക്ക് പ​​ന്ത് ഗ്രി​​പ്പ് ചെ​​യ്യാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​കു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ലി​​ലാ​​ണ് മ​​ത്സ​​രം നേ​​ര​​ത്തെ തു​​ട​​ങ്ങു​​ന്ന​​ത്. ഒ​​രു മ​​ണി മു​​ത​​ൽ മൂ​​ന്ന് മ​​ണി​​വ​​രെ​​യാ​​യി​​രി​​ക്കും ആ​​ദ്യ സെ​​ഷ​​ൻ. 3.40 മു​​ത​​ൽ 5.40വ​​രെ ര​​ണ്ടാ​​മ​​ത്തെ സെ​​ഷ​​നും ആ​​റ് മ​​ണി മു​​ത​​ൽ എ​​ട്ട് മ​​ണി വ​​രെ മൂ​​ന്നാ​​മ​​ത്തെ സെ​​ഷ​​നും ന​​ട​​ക്കും. ആ​​ദ്യ മൂ​​ന്ന് ദി​​വ​​സ​​ത്തെ ക​​ളി കാ​​ണാ​​നാ​​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം ടി​​ക്ക​​റ്റു​​ക​​ൾ വി​​റ്റു​​പോ​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.