ഡേ​​വി​​ഡ് വി​​യ്യ വി​​ര​​മി​​ക്കുന്നു
ഡേ​​വി​​ഡ് വി​​യ്യ വി​​ര​​മി​​ക്കുന്നു
Wednesday, November 13, 2019 10:51 PM IST
ടോ​​ക്കി​​യോ: സ്പാ​​നി​​ഷ് മു​​ൻ താ​​രം ഡേ​​വി​​ഡ് വി​​യ്യ പ്ര​​ഫ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ളി​​ൽ​​നി​​ന്ന് വി​​ര​​മി​​ക്കു​​ന്നു. ജാ​​പ്പ​​നീ​​സ് ലീ​​ഗി​​ൽ വി​​സ​​ൽ കോ​​ബി​​നാ​​യി ക​​ളി​​ക്കു​​ന്ന വി​​യ്യ ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ ബൂ​​ട്ട​​ഴി​​ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചു.

സ്പെ​​യി​​നി​​നാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഗോ​​ളു​​ക​​ൾ (59) നേ​​ടി​​യ റി​​ക്കാ​​ർ​​ഡ് വി​​യ്യ​​യു​​ടെ പേ​​രി​​ലാ​​ണ്. 2010 ഫി​​ഫ ലോ​​ക​​ക​​പ്പ്, 2008 യൂ​​റോ ക​​പ്പ് എ​​ന്നി​​വ താ​​ര​​ത്തി​​ന്‍റെ ശ്ര​​ദ്ധേ​​യ നേ​​ട്ട​​ങ്ങ​​ളാ​​ണ്. സ്പാ​​നി​​ഷ് ലീ​​ഗി​​ൽ ബാ​​ഴ്സ​​ലോ​​ണ, അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡി​​ഡ്, വ​​ല​​ൻ​​സി​​യ എ​​ന്നി​​വ​​യ്ക്കാ​​യി ക​​ളി​​ച്ചു. മു​​പ്പ​​ത്തേ​​ഴു​​കാ​​ര​​നാ​​യ സ്ട്രൈ​​ക്ക​​ർ നി​​ല​​വി​​ൽ ജാ​​പ്പ​​നീ​​സ് ക്ല​​ബ്ബാ​​യ വി​​സെ​​ൽ കോ​​ബെ​​ക്കാ​​യാ​​ണ് ക​​ളി​​ക്കു​​ന്ന​​ത്.


ആ​ന്ദ്രേ ഇ​​നി​​യെ​​സ്റ്റ, ലൂ​​ക്കാ​​സ് പൊ​​ഡോ​​ൾ​​സ്കി എ​​ന്നി​​വ​​രും വി​​സെ​​ൽ കോ​​ബെ​​യു​​ടെ താ​​ര​​ങ്ങ​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.