സി​​ന്ധു, പ്ര​​ണോ​​യ് മു​​ന്നോ​​ട്ട്
Wednesday, November 13, 2019 10:51 PM IST
ഹോ​​ങ്കോം​​ഗ്: ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, പി. ​​ക​​ശ്യ​​പ്, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, സൗ​​ര​​ഭ് വ​​ർ​​മ എ​​ന്നി​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ. അ​​തേ​​സ​​മ​​യം, വ​​നി​​താ സിം​​ഗി​​ൾസി​​ൽ സൈ​​ന നെ​​ഹ്‌വാ​​ൾ, പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ബി. ​​സാ​​യ്പ്ര​​ണീ​​ത്, സ​​മീ​​ർ വ​​ർ​​മ എ​​ന്നി​​വ​​ർ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ചാ​​ന്പ്യ​​നാ​​യ സി​​ന്ധു കൊ​​റി​​യ​​യു​​ടെ കിം ​​ജ ഇ​​യു​​മി​​നെ നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ ജ​​യം നേ​​ടി​​യ​​ത്. സ്കോ​​ർ: 21-15, 21-16. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ മ​​ല​​യാ​​ളി താ​​ര​​മാ​​യ പ്ര​​ണോ​​യ് 21-17, 21-17ന് ​​ചൈ​​ന​​യു​​ടെ ഹു​​യാ​​ങ് യു ​​സി​​യാ​​ങി​​നെ​​യാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. ജാ​​പ്പ​​നീ​​സ് താ​​രം കെ​​ന്‍റ നി​​ഷി​​മോ​​ട്ടോ​​യെ 21-18, 16-21, 21-10നാ​​ണ് ക​​ശ്യ​​പ് കീ​​ഴ​​ട​​ക്കി​​യ​​ത്. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ കെ​​ന്‍റോ മൊ​​മോ​​ട്ട പി​ന്മാ​​റി​​യ​​തോ​​ടെ ശ്രീ​​കാ​​ന്തി​​നു വാ​​ക്കോ​​വ​​ർ ല​​ഭി​​ച്ചു. ഫ്രാ​​ൻ​​സി​​ന്‍റെ ബ്രി​​സ് ലേ​​വ​​ർ​​ഡെ​​സി​​നെ 21-11, 21-15നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സൗ​​ര​​ഭ് വ​​ർ​​മ​​യു​​ടെ ര​​ണ്ടാം റൗ​​ണ്ട് പ്ര​​വേ​​ശ​​നം.


ചൈ​​ന​​യു​​ടെ കാ​​യ് യാ​​നി​​നോ​​ട് 13-21, 20-22നാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ സൈ​​ന പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. വ​​നി​​താ ഡ​​ബി​​ൾ​​സി​​ൽ അ​​ശ്വി​​നി പൊ​​ന്ന​​പ്പ - സി​​ക്കി റെ​​ഡ്ഡി സ​​ഖ്യ​​വും ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.