മുഹമ്മദ് ബിലാൽ കേരളത്തെ നയിക്കും
Saturday, November 16, 2019 12:21 AM IST
കൊച്ചി: ദേശീയ സബ് ജൂണിയർ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ സി.വി. മുഹമ്മദ് ബിലാൽ (കോഴിക്കോട്) നയിക്കും. 20 മുതൽ ഡിസംബർ മൂന്നുവരെ കോൽക്കത്തയിലെ കല്യാണിയിലാണ് മത്സരം. 20 ന് മേഘാലയയുമായാണ് കേരളത്തിന്റെ ആദ്യ മൽസരം. 22ന് ഗോവയെയും 24 ന് പഞ്ചാബിനെയും 26-ന് ഒഡീഷയെയും കേരളം നേരിടും.