അന്നു മെഡല്‍ നഷ്ടപ്പെട്ടു; ഇപ്പോൾ നേടി
Saturday, November 16, 2019 12:21 AM IST
ന്യൂ​ഡ​ല്‍ഹി: ര​ണ്ടു വ​ര്‍ഷം മു​ന്‍പു സം​ഘാ​ട​ക​രു​ടെ പി​ടി​പ്പു​കേ​ടു മൂ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ വി​ജ​യ​സാ​ധ്യ​ത ന​ഷ്ട​പ്പെ​ട്ട റീ​വ അ​ന്ന മൈ​ക്കി​ളി​നാ​ണ് ഈ ​വ​ര്‍ഷം ബി​ജ്‌​നോ​ര്‍ ആ​ര്‍ആ​ര്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍ഡ​റി പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ ന​ട​ന്ന സി​ബി​എ​സ്ഇ നാ​ഷ​ണ​ല്‍ ടേ​ബി​ള്‍ ടെ​ന്നി​സി​നു വെ​ള്ളി മെ​ഡ​ല്‍. എ​ന്നാ​ല്‍ അ​ന്നു ന​ല്കി​യ പ​രാ​തി​ക്കു ഇ​ന്നും പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല.

ഗാ​സി​യാ​ബാ​ദ് ഡോ.​കെ.​എ​ന്‍. മോ​ദി ഗ്ലോ​ബ​ല്‍ സ്‌​കൂ​ളി​ല്‍ 2017 ന​വം​ബ​റി​ല്‍ ന​ട​ന്ന സി​ബി​എ​സ്ഇ നാ​ഷ​ണ​ല്‍ ടേ​ബി​ള്‍ ടെ​ന്നി​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ റീ​വ സെ​മി ഫൈ​ന​ലി​ല്‍ എ​ത്തി​യി​രു​ന്നു. വി​വി​ധ മാ​ച്ചു​ക​ള്‍ ക​ഴി​ഞ്ഞ് ക​ളി അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ത്ത വേ​ള​യി​ല്‍ ഫി​ക്‌​സ്ച​റി​ലെ അ​പാ​ക​ത മൂ​ലം മ​ത്സ​രം അ​ല​ങ്കോ​ല​മാ​യി. അ​പ്പോ​ള്‍ തു​ട​ക്കം മു​ത​ല്‍ വീ​ണ്ടും ക​ളി​ക്ക​ണ​മെ​ന്നു ച​ട്ട​വി​രു​ദ്ധ​മാ​യി സം​ഘാ​ട​ക​ര്‍ നി​ര്‍ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ മ​ത്സ​രി​ച്ചു മു​ന്‍ നി​ര​യി​ല്‍ എ​ത്തി​യി​രു​ന്ന കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍ഥി​നി ആ​വ​ര്‍ത്ത​ന മ​ത്സ​ര​ത്തി​നു ത​യാ​റാ​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.