ഡബിൾ ഇംപാക്ട്
ഡബിൾ ഇംപാക്ട്
Monday, November 18, 2019 12:23 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ് (ക​ണ്ണൂ​ർ): സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ ര​ണ്ടാം​ദി​നം ഇ​മ​ചി​മ്മി​യ​പ്പോ​ൾ ട്രാ​ക്കി​ലും ഫീ​ൽ​ഡി​ലു​മാ​യി ഇ​ര​ട്ട സ്വ​ർ​ണ​നേ​ട്ട​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ച്. സീ​നി​യ​ർ പെ​ണ്‍കു​ട്ടി​ക​ളി​ൽ ആ​ൻ​സി സോ​ജ​ൻ (100, ലോം​ഗ്ജം​പ്), സീ​നി​യ​ർ ആ​ണ്‍കു​ട്ടി​ക​ളി​ൽ എ. ​രോ​ഹി​ത് (400, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്) അ​ല​ക്സ് ജോ​സ​ഫ് (ഡി​സ്ക​സ്, ഷോ​ട്ട്പു​ട്ട്), ജൂ​ണി​യ​ർ പെ​ണ്‍കു​ട്ടി​ക​ളി​ൽ പ്ര​തി​ഭ വ​ർ​ഗീ​സ് (400, 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്), ജൂ​ണി​യ​ർ ആ​ണ്‍കു​ട്ടി​ക​ളി​ൽ എ​സ്. അ​ക്ഷ​യ് (400, 400 ഹ​ർ​ഡി​ൽ​സ്) എ​ന്നി​വ​രാ​ണ് ഇ​ര​ട്ട സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ട​ത്.


ഇ​തി​ൽ ആ​ൻ​സി സോ​ജ​ന്‍റെ ഇ​ര​ട്ട സ്വ​ർ​ണ​നേ​ട്ടം റി​ക്കാ​ർ​ഡ് ത​ക​ർ​ത്താ​യി​രു​ന്നു എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ലോം​ഗ്ജം​പി​ൽ ആ​ദ്യ​ദി​നം റി​ക്കാ​ർ​ഡ് നേ​ട്ട​ത്തോ​ടെ സ്വ​ർ​ണ​ത്തി​ലേ​ക്ക് ലാ​ൻ​ഡ്ചെ​യ്ത ആ​ൻ​സി, ഇ​ന്ന​ലെ 100 മീ​റ്റ​റി​ലും റി​ക്കാ​ർ​ഡ് ത​ക​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.