ഇ​ന്ത്യ വെ​സ്റ്റി​ൻ​ഡീ​സ് ടി 20: ടി​ക്ക​റ്റുനി​ര​ക്ക് പ്ര​ഖ്യാ​പി​ച്ചു
Tuesday, November 19, 2019 12:00 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ര്യ​​വ​​ട്ടം ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഡി​​സം​​ബ​​ർ എ​​ട്ടി​​നു ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ വെ​​സ്റ്റി​​ൻ​​ഡീ​​സ് ടി 20 ​​ക്രി​​ക്ക​​റ്റ് മ​​ത്സ​​ര​​ത്തി​​ന്‍റെ ടി​​ക്ക​​റ്റ് നി​​ര​​ക്കു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. അ​​പ്പ​​ർ ട​​യ​​ർ ടി​​ക്ക​​റ്റു​​ക​​ൾ​​ക്ക് 1,000 രൂ​​പ​​യും ലോ​​വ​​ർ ട​​യ​​ർ ടി​​ക്ക​​റ്റു​​ക​​ൾ​​ക്ക് 2,000 രൂ​​പ​​യും സ്പെ​​ഷ​​ൽ ചെ​​യ​​ർ ടി​​ക്ക​​റ്റു​​ക​​ൾ​​ക്ക് 3,000 രൂ​​പ​​യും എ​​ക്സി​​ക്യൂ​​ട്ടീ​​വ് പ​​വ​​ലി​​യ​​നി​​ൽ (ഭ​​ക്ഷ​​ണ​​മു​​ൾ​​പ്പെ​​ടെ) 5,000 രൂ​​പ​​യു​​മാ​​ണ് ടി​​ക്ക​​റ്റ് നി​​ര​​ക്ക് (ജി​​എ​​സ്ടി​​യും കേ​​ര​​ള പ്ര​​ള​​യ സെ​​സും ഉ​​ൾ​​പ്പെടെ​​യാ​​ണു തു​​ക). ഒ​​രാ​​ൾ​​ക്ക് ഒ​​രു ഇ ​​മെ​​യി​​ൽ ഐ​​ഡി​​യി​​ൽ​നി​​ന്നും ഒ​​രു മൊ​​ബൈ​​ൽ ന​​ന്പ​​റി​​ൽ​നി​​ന്നും ആ​​റ് ടി​​ക്ക​​റ്റു​​ക​​ൾ വ​​രെ ബു​​ക്ക് ചെ​​യ്യാം. സ്റ്റേ​​ഡി​​യ​​ത്തി​​ൽ പ്ര​​വേ​​ശി​ക്കാ​നാ​​യി ഐ​​ഡി കാ​​ർ​​ഡും പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്ക​​ണം.


വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി 500 രൂ​​പ നി​​ര​​ക്കി​​ൽ ല​​ഭ്യ​​മാ​​കും. ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്യു​​ന്പോ​​ൾ സ്റ്റു​​ഡ​​ന്‍റ് ഐ​​ഡി കാ​​ർ​​ഡ് ന​​ൽ​​കു​​ക​​യും ഇ​​തേ ഐ​​ഡി സ്റ്റേ​​ഡി​​യ​​ത്തി​​ലെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​മാ​​ക്കു​​ക​​യും വേ​​ണം. ടി​​ക്ക​​റ്റ് വി​​ൽ​​പ്പ​​ന ഈ ​​മാ​​സം 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. കെ​​സി​​എ​​യു​​ടെ ടി​​ക്ക​​റ്റിം​​ഗ് പാ​​ർ​​ട്ണ​​ർ പേ​​ടി​​എം ആ​​ണ്. ടി​​ക്ക​​റ്റു​​ക​​ളു​​ടെ ബു​​ക്കിം​​ഗ് ഓ​​ണ്‍​ലൈ​​നാ​​യും പേ​​ടി​​എം വ​​ഴി​​യും മാ​​ത്ര​​മാ​​യി​​രി​​ക്കും. ടി​​ക്ക​​റ്റ് ബു​​ക്കിം​​ഗി​​നു​​ള്ള ലി​​ങ്ക് കെ​​സി​​എ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.