ബ്ര​സീ​ല്‍ ജേ​താ​ക്ക​ള്‍
ബ്ര​സീ​ല്‍ ജേ​താ​ക്ക​ള്‍
Tuesday, November 19, 2019 12:00 AM IST
ബ്ര​സീ​ലി​യ: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം ആ​തി​ഥേ​യ​രാ​യ ബ്ര​സീ​ലി​ന്. ഫൈ​ന​ലി​ല്‍ ബ്ര​സീ​ല്‍ 2-1ന് ​മെ​ക്‌​സി​ക്കോ​യെ തോ​ല്‍പ്പി​ച്ചു. അ​വ​സാ​ന പ​ത്ത് മി​നി​റ്റി​നി​ടെ ര​ണ്ടു ഗോ​ള​ടി​ച്ചാ​ണ് ബ്ര​സീ​ല്‍ ജ​യി​ച്ച​ത്.

നാ​ലാം ത​വ​ണയാ​ണ് ബ്ര​സീ​ല്‍ അ​ണ്ട​ര്‍ 17 ലോ​ക ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്. 66-ാം മി​നി​റ്റി​ല്‍ മെ​ക്‌​സി​ക്കോ​യെ ബ്ര​യാ​ന്‍ ഗോ​ണ്‍സാ​ല​സ് മു​ന്നി​ലെ​ത്തി​ച്ചു. മു​ഴു​വ​ന്‍ സ​മ​യം തീ​രാ​ന്‍ ആ​റു മി​നി​റ്റു​ള്ള​പ്പോ​ള്‍ കി​യോ ഹെ​ര്‍ഹെ പെ​ന​ല്‍റ്റി​യി​ലൂ​ടെ ബ്ര​സീ​ലി​നു സ​മ​നി​ല ന​ല്‍കി. പി​ന്നെ ഇ​ഞ്ചു​റി ടൈ​മി​ന്‍റെ മൂ​ന്നാം മി​നി​റ്റി​ല്‍ ലാ​റെ​സോ ആ​തി​ഥേ​യ​രു​ടെ വി​ജ​യ​വും ഉ​റ​പ്പി​ച്ചു. സെ​മി ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍സി​നോ​ട് 2-0ന് ​പി​ന്നി​ലാ​യ​ശേ​ഷം മൂ​ന്നു ഗോ​ള​ടി​ച്ചാ​ണ് ബ്ര​സീ​ല്‍ ജ​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.