പോ​ര്‍ച്ചു​ഗ​ലി​നു ജ​യം; റൊണാൾഡോയ്ക്ക് 99 ഗോൾ
പോ​ര്‍ച്ചു​ഗ​ലി​നു ജ​യം; റൊണാൾഡോയ്ക്ക് 99 ഗോൾ
Tuesday, November 19, 2019 12:00 AM IST
ല​ക്‌​സം​ബ​ര്‍ഗ് സി​റ്റി: പോ​ര്‍ച്ചു​ഗ​ല്‍ നാ​യ​ക​ന്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യ്ക്ക് 99 അ​ന്താ​രാ​ഷ് ട്ര ​ഗോ​ളു​ക​ള്‍. നി​ല​വി​ലെ യൂ​റോ ചാ​മ്പ്യ​ന്മാ​രാ​യ പോ​ര്‍ച്ചു​ഗ​ല്‍ 2-0ന് ​ല​ക്‌​സം​ബ​ര്‍ഗി​നെ 2020 യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ തോ​ല്‍പ്പി​ച്ച് ഫൈ​ന​ല്‍സി​നു യോ​ഗ്യ​ത നേ​ടി. ആ​ദ്യ പ​കു​തി​യി​ല്‍ ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ് പോ​ര്‍ച്ചു​ഗ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് റൊ​ണാ​ള്‍ഡോ​യു​ടെ ഗോ​ള്‍. ഗ്രൂ​പ്പ് ബി​യി​ല്‍നി​ന്ന് യു​ക്രെ​യ്ന്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​പ്പോ​ള്‍ പോ​ര്‍ച്ചു​ഗ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. നേ​രെ​ത്തെ ത​ന്നെ യോ​ഗ്യ​ത നേ​ടി​യ ഇം​ഗ്ല​ണ്ട് 4-0ന് ​കൊ​സോ​വൊ​യെ​യും ഫ്രാ​ന്‍സ്് 2-0ന് ​അ​ല്‍ബേ​നി​യ​യെ​യും തു​ര്‍ക്കി 2-0ന് ​അ​ന്‍ഡോ​റ​യെ​യും തോ​ല്‍പ്പി​ച്ചു. ബ​ള്‍ഗേ​റി​യ​യോ​ട് തോ​റ്റെ​ങ്കി​ലും ചെ​ക് റി​പ്പ​ബ്ലി​ക് യോ​ഗ്യ​ത ഉ​റ​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.