ബ്ലെ​സി ത​ക​ർ​ത്ത​ത് കൂ​ട്ടു​കാ​രി​യു​ടെ റി​ക്കാ​ർ​ഡ്
ബ്ലെ​സി ത​ക​ർ​ത്ത​ത് കൂ​ട്ടു​കാ​രി​യു​ടെ റി​ക്കാ​ർ​ഡ്
Tuesday, November 19, 2019 12:00 AM IST
മാ​ങ്ങാ​ട്ടു​പ​റ​ന്പ്: ജൂ​ണി​യ​ർ ഗേ​ൾ​സ് ഹാ​മ​ർ ത്രോ​യി​ൽ ബ്ലെ​സി ദേ​വ​സ്യ തി​രു​ത്തി​യ​ത് കൂ​ട്ടു​കാ​രി​യും സ​ഹ​പാ​ഠി​യു​മാ​യ കെ​സി​യ ബെ​ന്നി മ​റി​യ​ത്തി​ന്‍റെ മീ​റ്റ് റി​ക്കാ​ർ​ഡ്. ക​ഴി​ഞ്ഞ​വ​ർ​ഷം കെ​സി​യ സ്ഥാ​പി​ച്ച 50.14 മീ​റ്റ​ർ മ​റി​ക​ട​ന്ന് 52.02 മീ​റ്റ​റാ​ണ് ബ്ലെ​സി എ​റി​ഞ്ഞ​ത്. ബ്ലെ​സി​യു​ടെ റി​ക്കാ​ർ​ഡി​ന് സാ​ക്ഷി​യാ​കാ​ൻ കെ​സി​യ​യും എ​ത്തി​യി​രു​ന്നു. റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ച ബ്ലെ​സി​യെ ചു​മ​ലി​ൽ ത​ട്ടി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. മ​റ്റൊ​രു റി​ക്കാ​ർ​ഡ് ല​ക്ഷ്യ​മി​ട്ട് ഇ​ന്നു ന​ട​ക്കു​ന്ന സീ​നി​യ​ർ ഹാ​മ​ർ ത്രോ​യി​ൽ കെ​സി​യ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മാ​തി​ര​പ്പ​ള്ളി എം​എ കോ​ള​ജി​ലെ ഒ​രേ ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് കെ​സി​യ​യും ബ്ലെ​സി​യും. ക​ണ്ണൂ​ർ പൈ​സ​ക്ക​രി​യി​ലെ അ​യ്യ​ങ്ക​നാ​ൽ എം.​ടി. ദേ​വ​സ്യ-​ജ​യ്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ബ്ല​സി. വോ​ളി​ബോ​ൾ, ഹൈ​ജം​പ് താ​ര​മാ​യി​രു​ന്നു പി​താ​വ് ദേ​വ​സ്യ. ഹൈ​ജം​പ് താ​ര​മാ​യ അ​മ്മ ജ​യ്ന​മ്മ ഇ​പ്പോ​ൾ രാ​ജ​സ്ഥാ​നി​ൽ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. പ​യ്യാ​വൂ​ർ ഫു​സ്കോ സ്കൂ​ളി​ൽ​നി​ന്ന് എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് മാ​തി​ര​പ്പ​ള്ളി എം​എ കോ​ള​ജി​ൽ ചേ​ർ​ന്ന​ത്. ആ​ദ്യ​കാ​ല​ത്ത് ദേ​വ​സ്യ ത​ന്നെ​യാ​യി​രു​ന്നു മ​ക​ളു​ടെ പ​രി​ശീ​ല​ക​ൻ. പി​ന്നീ​ട് ബാ​ബു​വി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി. ഷോ​ട്ട്പു​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു കാ​യി​ക​രം​ഗ​ത്തേ​ക്കു​ള്ള ബ്ലെ​സി​യു​ടെ ക​ട​ന്നു​വ​ര​വ്. സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് മെ​ഡ​ലു​ക​ൾ കി​ട്ടി​യി​രു​ന്നു.


റെ​നീ​ഷ് മാ​ത്യു

ഇ​തി​നി​ട​യി​ൽ ഡി​സ്ക​സ് ത്രോ​യി​ലും ഒ​രു കൈ ​നോ​ക്കി​യെ​ങ്കി​ലും ഹാ​മ​റി​ൽ ത​ന്നെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.