ഹർഡിലിലെ ഭരണങ്ങാനം മയം
Tuesday, November 19, 2019 12:00 AM IST
പെണ്‍കുട്ടികളുടെ ഹർഡിൽസിൽ ഭരണങ്ങാനം എസ്എച്ച് ജിഎച്ച്എസിലെ പെണ്‍കുട്ടികൾ മെഡൽ വാരിക്കൂട്ടി. സീനിയർ വിഭാഗത്തിൽ ആൻ റോസ് ടോമിയുടെ സ്വർണത്തിനു പിന്നാലെ സബ് ജൂണിയർ വിഭാഗം 80 മീറ്റർ ഹർഡിൽസിൽ മെൽബ മേരി സാബു (13.21) സ്വർണവും ആൻട്രീസ മാത്യു (13.27) വെള്ളിയും ഭരണങ്ങാനത്തിനു സമ്മാനിച്ചു. ജൂണിയറിൽ അലീന വർഗീസിന്റെ (15.31) വെള്ളികൂടിയായതോടെ ഹർഡിൽകടന്ന് ഭരണങ്ങാനത്തേക്ക് എത്തിയത് രണ്ട് സ്വർണവും രണ്ട് വെള്ളിയും.