ബോ​​ൾ​​ട്ടി​​ന്‍റെ ഗു​​രു പ്രി​​സ്കി​​ല്ല​​യു​​ടെ​​യും
Tuesday, November 19, 2019 11:20 PM IST
മാ​​ങ്ങാ​​ട്ടു​​പ​​റ​​മ്പ് (ക​​ണ്ണൂ​​ർ): ലോ​​കം ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച അ​​ത്‌​​ല​​റ്റാ​​യ ഉ​​സൈ​​ൻ ബോ​​ൾ​​ട്ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രെ പ​​രി​​ശീ​​ലി​​പ്പി​​ച്ച ഗ്ലെ​​ൻ മാ​​ക്സ്‌വെ​​ല്ലി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ സാ​​യ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​ന്‍റെ പ്രി​​സ്കി​​ല്ല ഡാ​​നി​​യേ​​ൽ ഫി​​നി​​ഷിം​​ഗ് ലൈ​​നി​​നോ​​ട് അ​​ടു​​ത്ത​​പ്പോ​​ൾ ന​​ട​​ത്തി​​യ മി​​ന്നും സ്പ്രി​​ന്‍റി​​ലൂ​​ടെ 800 മീ​​റ്റ​​റി​​ൽ സ്വ​​ർ​​ണ​​ത്തി​​ലെ​​ത്തി.

സീ​​നി​​യ​​ർ പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ 800 മീ​​റ്റ​​റി​​ൽ തു​​ട​​ക്കം മു​​ത​​ൽ ക​​ല്ല​​ടി സ്കൂ​​ളി​​ലെ സി. ​​ചാ​​ന്ദ്നി​​യാ​​യി​​രു​​ന്നു മു​​ന്നി​​ൽ. എ​​ന്നാ​​ൽ, അ​​വ​​സാ​​ന 30 മീ​​റ്റ​​റി​​ൽ അ​​സാ​​മാ​​ന്യ​​വേ​​ഗ​​ത്തി​​ൽ കു​​തി​​ച്ച പ്രി​​സ്കി​​ല്ല (2:10.41 സെ​​ക്ക​​ൻ​​ഡ്), ചാ​​ന്ദ്നി​​യെ (2:13.25) പി​​ന്ത​​ള്ളി സ്വ​​ർ​​ണം നേ​​ടി. മി​​ന്നു പി. ​​റോ​​യ്ക്കാ​​യി​​രു​​ന്നു (2:18.51) വെ​​ങ്ക​​ലം. 1500, 3000 മീ​​റ്റ​​റു​​ക​​ളി​​ൽ ചാ​​ന്ദ്നി​​ക്കാ​​യി​​രു​​ന്നു സ്വ​​ർ​​ണം. 1500ൽ ​​പ്രി​​സ്കി​​ല്ല മൂ​​ന്നാ​​മ​​താ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.