ഹുറെ, ഹുറെ, ആൻസി ബൈ, ബൈ!
Tuesday, November 19, 2019 11:20 PM IST
മാ​​ങ്ങാ​​ട്ടു​​പ​​റ​​ന്പ്: 63-ാമ​​ത് സം​​സ്ഥാ​​ന സ്കൂ​​ൾ കാ​​യി​​ക​​മേ​​ള​​യു​​ടെ സൂ​​പ്പ​​ർ ഡ്യൂ​​പ്പ​​ർ താ​​ര​​മാ​​യ​​ത് നാ​​ട്ടി​​ക ഗ​​വ. ഫി​​ഷ​​റീ​​സ് എ​​ച്ച്എ​​സ്എ​​സി​​ലെ പ്ല​​സ് ടു ​​വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ആ​​ൻ​​സി സോ​​ജ​​ൻ. നാ​​ട്ടി​​ക​​യി​​ലെ ഓ​​ട്ടോ​​ഡ്രൈ​​വ​​റാ​​യ ഇ.​​ടി. സോ​​ജ​​ന്‍റെ​​യും ജാ​​ൻ​​സി​​യു​​ടെ​​യും മ​​ക​​ളാ​​യ ആ​​ൻ​​സി ഹാ​​ട്രി​​ക്ക് റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണ​​ത്തോ​​ടെ സ്കൂ​​ൾ മീ​​റ്റി​​നോ​​ട് വി​​ട​​പ​​റ​​ഞ്ഞു. മീ​​റ്റി​​ൽ ആ​​കെ പി​​റ​​ന്ന 16 റി​​ക്കാ​​ർ​​ഡു​​ക​​ളി​​ൽ മൂ​​ന്ന് എ​​ണ്ണ​​വും ആ​​ൻ​​സി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. മീ​​റ്റി​​ലെ താ​​ര​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​തും ആ​​ൻ​​സി​​യാ​​ണ്.

മീ​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം സീ​​നി​​യ​​ർ പെ​​ണ്‍കു​​ട്ടി​​ക​​ളു​​ടെ ലോം​​ഗ്ജം​​പി​​ൽ റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണം നേ​​ടി​​യ ആ​​ൻ​​സി ര​​ണ്ടാം​​ദി​​നം 100 മീ​​റ്റ​​റി​​ലും റി​​ക്കാ​​ർ​​ഡ് സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. ഇ​​ന്ന​​ലെ 200 മീ​​റ്റ​​റി​​ലും ആ​​ൻ​​സി സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് കു​​തി​​ച്ച​​പ്പോ​​ൾ പു​​തി​​യ റി​​ക്കാ​​ർ​​ഡ് കു​​റി​​ക്ക​​പ്പെ​​ട്ടു. 200 മീ​​റ്റ​​റി​​ൽ 2015ൽ ​​ജി​​സ്ന മാ​​ത്യു കു​​റി​​ച്ച 24.76 സെ​​ക്ക​​ൻ​​ഡ് 24.53 ആ​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ ആ​​ൻ​​സി സ്വ​​ർ​​ണ​​മ​​ണി​​ഞ്ഞ​​ത്. 100 മീ​​റ്റ​​റി​​ലും ജി​​സ്ന​​യു​​ടെ റി​​ക്കാ​​ർ​​ഡാ​​ണ് ആ​​ൻ​​സി ത​​ക​​ർ​​ത്ത​​ത്. പ​​രി​​ക്കി​​ന്‍റെ വേ​​ദ​​ന വ​​ക​​വ​​യ്ക്കാ​​തെ​​യാ​​ണ് ആ​​ൻ​​സി മാ​​ങ്ങാ​​ട്ടു​​പ​​റ​​മ്പി​​ൽ എ​​ത്തി​​യ​​ത്. പ​​രി​​ക്ക് ഭേ​​ദ​​മാ​​ക്കാ​​ൻ ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യ്ക്കാ​​യു​​ള്ള യാ​​ത്ര​​യി​​ലാ​​ണ് താ​​രം. തൃ​​ശൂ​​ർ അ​​മ​​ർ​​മ​​പു​​ര​​ത്താ​​ണ് ചി​​കി​​ത്സ തേ​​ടു​​ന്ന​​തെ​​ന്ന് ആ​​ൻ​​സി പ​​റ​​ഞ്ഞു.


ഇ​​ര​​ട്ട സ്വ​​ർ​​ണം നേ​​ടി​​യ കെ​​സി​​യ മ​​റി​​യം ബെ​​ന്നി, ആ​​ർ.​​കെ. സൂ​​ര്യ​​ജി​​ത്ത്, 800ൽ ​​സ്വ​​ർ​​ണം നേ​​ടി​​യ പ്ര​​സ്കി​​ല്ല ഡാ​​നി​​യേ​​ൽ തു​​ട​​ങ്ങി​​യ ഒ​​രു​​പി​​ടി താ​​ര​​ങ്ങ​​ളും ഈ ​​മീ​​റ്റോ​​ടെ സ്കൂ​​ൾ​​മീ​​റ്റി​​നോ​​ട് വി​​ട​​പ​​റ​​യു​​ക​​യാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.