ബ്ര​സീ​ല്‍ വി​ജ​യ​വ​ഴി​യി​ല്‍
Thursday, November 21, 2019 12:07 AM IST
അ​ബു​ദാ​ബി: ബ്ര​സീ​ല്‍ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി. കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ​തിനു പിന്നാലെ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യ​മി​ല്ലാ​തെ നീ​ങ്ങി​യ​ശേ​ഷ​മാ​ണ് ബ്ര​സീ​ലി​ന്‍റെ മ​ഞ്ഞ​പ്പ​ട​യു​ടെ വി​ജ​യം. ടീ​മി​ലേ​ക്കു തി​രി​ച്ചു​വി​ളി ല​ഭി​ച്ച ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യു​ടെ ദ​ക്ഷി​ണ കൊ​റി​യ​യ്‌​ക്കെ​തി​രേ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ബ്ര​സീ​ലി​ന്‍റെ ജ​യം.

അ​ബു​ദാ​ബി​യി​ലെ മു​ഹ​മ്മ​ദ് ബി​ന്‍ സ​യി​ദ് സ്‌​റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. ഒ​മ്പ​താം മി​നി​റ്റി​ല്‍ ബ്ര​സീ​ലി​നെ ലു​കാ​സ് പാ​ക്വെ​റ്റ ഹെ​ഡ​റി​ലൂ​ടെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​ട​തു​പാ​ര്‍ശ്വ​ത്തി​ല്‍ കു​ടി​ഞ്ഞോ​യും റെ​നാ​ന്‍ ലോ​ഡി​യും ന​ട​ത്തി​യ ഗം​ഭീ​ര നീ​ക്ക​മാ​ണ് ഗോ​ളി​ലേ​ക്കു​ള്ള വ​ഴി​യൊ​രു​ക്കി​യ​ത്.

ആ​ദ്യ പ​കു​തി തീ​രാ​ന്‍ ഒ​മ്പ​ത് മി​നി​റ്റു​ള്ള​പ്പോ​ള്‍ കു​ടി​ഞ്ഞോ ബ്ര​സീ​ലി​ന്‍റെ ലീ​ഡ് 2-0 ആ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ല്‍ ഇ​രി​ക്കേ​ണ്ടി​വ​ന്ന​തി​ന്‍റെ ക്ഷീ​ണം ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഇ​ടം​പി​ടി​ച്ച കു​ടി​ഞ്ഞോ തീ​ര്‍ത്തു. 20 മീ​റ്റ​ര്‍ പു​റ​ത്തു​നി​ന്നെ​ടു​ത്ത ത​ക​ര്‍പ്പ​ന്‍ ഫ്രീ​കി​ക്ക് വ​ള​ഞ്ഞ് വ​ല​യ്ക്കു​ള്ളി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു. 60-ാം മി​നി​റ്റി​ല്‍ ഡാ​നി​ലോ ബ്ര​സീ​ലി​ന്‍റെ ഗോ​ള്‍ പ​ട്ടി​ക മൂ​ന്നാ​ക്കി. താ​ര​ത്തി​ന്‍റെ ആ​ദ്യ അ​ന്താ​രാ​ഷ് ട്ര ​ഗോ​ളാ​ണ്. കൊ​റി​യ മോ​ശം പ്ര​ക​ട​ന​മാ​ണ് തു​ട​രു​ന്നത്. ഏ​ഷ്യ​ന്‍ ടീം ​ഗോ​ള്‍ നേ​ടാ​ത്ത മൂ​ന്നാ​മ​ത്തെ മ​ത്സ​ര​മാ​ണി​ത്.


അ​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ചി​ല്‍ ആ​രം​ഭി​ക്കു​ന്ന 2022 ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ള്‍ക്കു മു​മ്പു​ള്ള ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന​ത്തെ സൗ​ഹൃ​ദ മ​ത്സ​ര​മാ​യി​രു​ന്നു.മ​റ്റ് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ല്‍ വെ​ന​സ്വേ​ല 4-1ന് ​ജ​പ്പാ​നെ​യും ക്രൊ​യേ​ഷ്യ 2-1ന് ​ജോ​ര്‍ജി​യ​യെ​യും കൊ​ളം​ബി​യ 1-0ന് ​ഇ​ക്വ​ഡോ​റി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.