ഫി​സ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നാളെ മുതൽ കൊച്ചിയിൽ
Thursday, November 21, 2019 11:25 PM IST
കൊ​​​ച്ചി: ഏ​​​ഴാ​​​മ​​​ത് ദേ​​​ശീ​​​യ സ​​​ബ് ജൂ​​ണി​​​യ​​​ർ ഫി​​​സ്റ്റ്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ഫാ​​​ക്ട് ടൗ​​​ണ്‍​ഷി​​​പ്പ് സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കും. ത​​​മി​​​ഴ്നാ​​​ടാ​​​ണ് നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​ന്മാ​​​ർ. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് 15 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​മെ​​ന്നു കേ​​​ര​​​ള ഫി​​​സ്റ്റ് ബോൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എം. സാ​​​ക്കി​​​ർ ഹു​​​സൈ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​റ​​ഞ്ഞു. യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ​​​തി​​​നാ​​​റാം നൂ​​​റ്റാ​​​ണ്ടി​​​ൽ രൂ​​​പം​​കൊ​​​ണ്ട കാ​​​യി​​​ക​​യി​​​ന​​​മാ​​​യ ഫി​​​സ്റ്റ്ബോ​​​ൾ ഏ​​​റെ​​​ക്കു​​​റെ വോ​​​ളി​​​ബോ​​​ളു​​​മാ​​​യി സാ​​​ദൃ​​​ശ്യ​​​മു​​​ള്ള മ​​​ത്സ​​​ര​​​മാ​​​ണ്. ഇ​​​ന്ത്യ​​​യു​​​ൾ​​​പ്പെ​​​ടെ 66 രാ​​​ജ്യ​​​ങ്ങ​​​ളി​​ൽ ഈ ​​ക​​ളി നി​​ല​​വി​​ലു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.