നാ​​ട​​കാ​​ന്തം ക​​ർ​​ണാ​​ട​​ക
നാ​​ട​​കാ​​ന്തം ക​​ർ​​ണാ​​ട​​ക
Tuesday, December 3, 2019 12:04 AM IST
സൂ​​റ​​റ്റ്: ആ​​വേ​​ശ​​വും അ​​തി​​ലേ​​റെ നാ​​ട​​കീ​​യ​​ത​​യു​​മാ​​യി​​രു​​ന്നു സ​​യ്യീ​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ഫൈ​​ന​​ൽ. അ​​വ​​സാ​​ന ഓ​​വ​​ർ വ​​രെ ആ​​വേ​​ശം നീ​​ണ്ടു​​നി​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു റ​​ണ്ണി​​ന് ക​​ർ​​ണാ​​ട​​ക ത​​മി​​ഴ്നാ​​ടി​​നെ തോ​​ൽ​​പ്പി​​ച്ചു. ക​​ർ​​ണാ​​ട​​ക​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം കി​​രീ​​ട​​മാ​​യി​​രു​​ന്നു അ​​ത്. ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റി​​ങ്ങി​​ന് ഇ​​റ​​ങ്ങി​​യ ക​​ർ​​ണാ​​ട​​ക 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 180 റ​​ണ്‍​സ് എ​​ടു​​ത്തു. ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 179 റ​​ണ്‍​സെ​​ടു​​ക്കാ​​നേ ത​​മി​​ഴ്നാ​​ടി​​നു സാ​​ധി​​ച്ചു​​ള്ളൂ.

അ​​ശ്വി​​ന്‍റെ അ​​മി​​താ​​വേ​​ശം

ത​​മി​​ഴ്നാ​​ടി​​നു​​വേ​​ണ്ടി അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ക്രീ​​സി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് ഇ​​ന്ത്യ​​ൻ താ​​രം ആ​​ർ. ആ​​ശ്വി​​നാ​​യി​​രു​​ന്നു. 13 റ​​ണ്‍​സാ​​യി​​രു​​ന്നു ത​​മി​​ഴ്നാ​​ടി​​നു ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത്. കൃ​​ഷ്ണ​​പ്പ ഗൗ​​തം എ​​റി​​ഞ്ഞ അ​​വ​​സാ​​ന ഓ​​വ​​റി​​ലെ ആ​​ദ്യ ര​​ണ്ട് പ​​ന്തും അ​​ശ്വി​​ൻ ബൗ​​ണ്ട​​റി പാ​​യി​​ച്ചു. ഇ​​തോ​​ടെ അ​​ശ്വി​​ൻ മു​​ഷ്ടി ഉ​​യ​​ർ​​ത്തി ആ​​ഹ്ലാ​​ദം പ്ര​​ക​​ടി​​പ്പി​​ച്ചു. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്നു​​ള്ള നാ​​ല് പ​​ന്തി​​ൽ മൂ​​ന്ന് റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ ത​​മി​​ഴ്നാ​​ടി​​നു സാ​​ധി​​ച്ചു​​ള്ളൂ. അ​​തോ​​ടെ അ​​ശ്വി​​ന്‍റെ ആ​​വേ​​ശം അ​​സ്ഥാ​​ന​​ത്താ​​യി. തു​​ട​​ർ​​ന്ന് അ​​ശ്വി​​നെ ക്രി​​ക്ക​​റ്റ് ലോ​​കം ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ മു​​ഷ്ഫി​​ഖ​​ർ റ​​ഹീ​​മി​​നോ​​ട് ഉ​​പ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 2016 ലോ​​ക ട്വ​​ന്‍റി-20​​യി​​ൽ ഇ​​ന്ത്യ​​ക്കെ​​തി​​രേ മു​​ഷ്ഫി​​ക്ക​​ർ ഇ​​ത്ത​​ര​​ത്തി​​ൽ ആ​​ഘോ​​ഷം ന​​ട​​ത്തി​​യി​​രു​​ന്നു. ഇന്ത്യക്കായിരുന്നു മത്സരത്തിൽ ജയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.