ഇന്ത്യ x വിന്‍ഡീസ് ട്വന്റി-20ക്ക് ഒരുങ്ങി കാര്യവട്ടം
Tuesday, December 3, 2019 11:55 PM IST
തിരുവനന്തപുരം: ഇന്ത്യ x വെസ്റ്റ് ഇന്‍ഡീസ് ട്വന്റി-20 ക്രിക്കറ്റിനൊരുങ്ങി കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയം. ഞായറാഴ്ചത്തെ മത്സരത്തിനായുള്ള 81 ശതമാനം ടിക്കറ്റുകളും ഇതിനോടകം വിറ്റഴിച്ചു. പിച്ചിന്റെ അവസാനഘട്ട മിനുക്കുപണികള്‍ നടക്കുകയാണ്.
റണ്ണൊഴുകാന്‍ സാധ്യതയുള്ള പിച്ചാണെന്നു ക്യുറേറ്റര്‍ ബിജു പറഞ്ഞു. കാര്യവട്ടത്തു അന്താരാഷ്ട്ര മത്സരങ്ങള്‍ എത്തുമ്പോഴെല്ലാം മഴയും എത്താറുണ്ട്. ഇക്കുറി മഴയ്ക്ക് സാധ്യത കുറവെന്നാണ് സൂചന. കഴിഞ്ഞ ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയില്‍ മഴ ഭീഷണിയായിട്ടും മഴ മാറിയ ഉടൻ മത്സരം പുനരാരംഭിക്കാനായതും മികച്ച ഡ്രയിനേജ് സംവിധാനത്തിന്റെ കരുത്തും ക്യുറേറ്ററുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇരു ടീമുകളും ശനിയാഴ്ച വൈകുന്നേരം 5.45ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരും.