വ​​ന്പ​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വ​​ന്പ​​ൻ പോ​​രാ​​ട്ടം
Tuesday, December 3, 2019 11:55 PM IST
ലോ​​ക​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​മാ​​യ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് സ​​ർ​​ദാ​​ർ പ​​ട്ടേ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് വ​​ന്പ​​ൻ പോ​​രാ​​ട്ടം ഒ​​രു​​ക്കി ബി​​സി​​സി​​ഐ. ഉ​​ദ്ഘാ​​ട​​ന​​ത്തി​​നാ​​യി ലോ​​ക ഇ​​ല​​വ​​നും ഏ​​ഷ്യ ഇ​​ല​​വ​​നും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​ത്തി​​നാ​​യാ​​ണ് ബി​​സി​​സി​​ഐ ശ്ര​​മി​​ക്കു​​ന്ന​​ത്. ഐ​​സി​​സി​​യു​​ടെ അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ൽ മാ​​ർ​​ച്ച് 2020ൽ ​​ന​​ട​​ക്കു​​ന്ന ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം ലോ​​ക ഇ​​ല​​വ​​നും ഏ​​ഷ്യ​​ൻ ഇ​​ല​​വ​​നും ത​​മ്മി​​ലാ​​യി​​രി​​ക്കും. ട്വ​​ന്‍റി-20 മ​​ത്സ​​രം ന​​ട​​ത്താ​​നാ​​ണ് നീ​​ക്കം.


1,10,000 പേ​​ർ​​ക്കി​​രി​​ക്കാ​​വു​​ന്ന​​താ​​ണ് സ്റ്റേ​​ഡി​​യം. അ​​തോ​​ടെ മെ​​ൽ​​ബ​​ണ്‍ ക്രി​​ക്ക​​റ്റ് ഗ്രൗ​​ണ്ടി​​നെ (95,000) പി​​ന്ത​​ള്ളി ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​മെ​​ന്ന ഖ്യാ​​തി മൊ​​ട്ടേ​​റ​​യ്ക്കു സ്വ​​ന്ത​​മാ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.