ഇടിക്കൂട്ടിൽ മിന്നലാകാൻ ഹ​​​വാ സിം​​​ഗി​​​ന്‍റെ ചെ​​​റു​​​മ​​​ക​​​ളും
ഇടിക്കൂട്ടിൽ മിന്നലാകാൻ ഹ​​​വാ സിം​​​ഗി​​​ന്‍റെ ചെ​​​റു​​​മ​​​ക​​​ളും
Tuesday, December 3, 2019 11:55 PM IST
ക​​​ണ്ണൂ​​​ർ: ദേ​​​ശീ​​​യ വ​​​നി​​​താ സീ​​​നി​​​യ​​​ർ ബോ​​​ക്സിം​​​ഗ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​ൻ ബോ​​​ക്സിം​​​ഗി​​​ന്‍റെ പി​​​താ​​​വ് എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ക്യാ​​​പ്റ്റ​​​ൻ ഹ​​​വാ സിം​​​ഗി​​​ന്‍റെ ചെ​​​റു​​​മ​​​ക​​​ളും.

75 കി​​​ലോ​​ഗ്രാം വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഹ​​​രി​​​യാ​​​ന​​​യി​​​ലെ നു​​​പൂ​​​ർ ആ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന​​​ലെ ‌ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​നി ശ്വേ​​​ത​​​യെ നു​​​പൂ​​​ർ കീ​​​ഴ്പ്പെ​​​ടു​​​ത്തി ര​​​ണ്ടാം റൗ​​​ണ്ടി​​​ൽ ക​​​ട​​​ന്നു. ഹ​​​വാ സിം​​​ഗി​​​ന്‍റെ മ​​​ക​​​നും ര​​​ണ്ടു​​​ത​​​വ​​​ണ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് മെ​​​ഡ​​​ൽ ജേ​​​താ​​​വു​​​മാ​​​യ സ​​​ഞ്ജ​​​യ് കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ളാ​​​ണ് നു​​​പൂ​​​ർ. അ​​​ച്ഛ​​​ൻ ത​​​ന്നെ​​​യാ​​​ണ് പ​​​രി​​​ശീ​​​ല​​​ക​​​ൻ. നു​​​പൂ​​​റി​​​ന്‍റെ അ​​​മ്മ മു​​​കേ​​​ഷ് ബാ​​​സ്ക​​​റ്റ്ബോ​​​ളി​​​ൽ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സ് മെ​​​ഡ​​​ൽ ജേ​​​താ​​​വാ​​​ണ്.

1960 മു​​​ത​​​ല്‍ 71 വ​​​രെ 11 വ​​​ര്‍​ഷം ഹ​​​വാ​​​സിം​​​ഗ് ഇ​​​ന്ത്യ​​​ൻ ബോ​​​ക്സിം​​​ഗ് രം​​​ഗ​​​ത്തെ അ​​​നി​​​ഷേ​​​ധ്യ​​​നാ​​​യ പോ​​​രാ​​​ളി​​​യാ​​​യി​​​രു​​​ന്നു. 1966, 1970 ഏ​​​ഷ്യ​​​ന്‍ ഗെ​​​യി​​​സി​​​ല്‍ ബോ​​​ക്‌​​​സിം​​​ഗ് ഹെ​​​വി വെ​​​യി​​​റ്റ് ഇ​​​ന​​​ത്തി​​​ല്‍ സ്വ​​​ര്‍​ണ മെ​​​ഡ​​​ല്‍ നേ​​​ടി​​​യ ഹ​​​വാ​​​സിം​​​ഗി​​​ന് 1966-ൽ ​​​അ​​​ർ​​​ജു​​​ന അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ചു. 1999-ല്‍ ​​​രാ​​​ജ്യം ദ്രോ​​​ണാ​​​ചാ​​​ര്യ പു​​​ര​​​സ്കാ​​​രം ന​​​ല്‍​കി ഈ ​​​കാ​​​യി​​​ക​​​പ്ര​​​തി​​​ഭ​​​യെ ആ​​​ദ​​​രി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​മു​​​മ്പു​​ത​​​ന്നെ മ​​​ര​​​ണം അ​​​ദ്ദേ​​​ഹ​​​ത്തെ കീ​​​ഴ​​​ട​​​ക്കി. ഭാ​​​ര്യ അ​​​ങ്കൂ​​​രി ദേ​​​വി​​​യാ​​​ണ് പി​​​ന്നീ​​​ട് ദ്രോ​​​ണാ​​​ചാ​​​ര്യ പു​​​ര​​​സ്കാ​​​രം ഏ​​​റ്റു​​വാ​​​ങ്ങി​​​യ​​​ത്.


ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഭി​​​മാ​​​ന ബോ​​​ക്‌​​​സിം​​​ഗ് താ​​​ര​​​ങ്ങ​​​ളാ​​​യ വി​​​ജേ​​​ന്ദ​​​ർ സിം​​​ഗ്, അ​​​ഖി​​​ൽ കു​​​മാ​​​ര്‍, ജി​​​തേ​​​ന്ദ്ര​​ർ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഹ​​​വാ സിം​​​ഗ് സ്ഥാ​​​പി​​​ച്ച ദി​​​വാ​​​നി ബോ​​​ക്‌​​​സിം​​​ഗ് ക്ല​​​ബ് രാ​​​ജ്യ​​​ത്തി​​​നു സം​​​ഭാ​​​വ​​​ന ചെ​​​യ്ത പ്ര​​​തി​​​ഭ​​​ക​​​ളാ​​​ണ്. ക്യാ​​​പ്റ്റ​​​ൻ ഹ​​​വാ സിം​​ഗി​​​ന്‍റെ ജീ​​​വി​​​ത​​​ക​​​ഥ ഇ​​​പ്പോ​​​ൾ ബോ​​​ളി​​​വു​​​ഡ് സി​​​നി​​​മ​​​യാ​​​കു​​​ക​​​യാ​​​ണ്. ജോ​​​ൺ ഏ​​​ബ്ര​​​ഹാ​​​മാ​​​ണ് ഹ​​​വാ സിം​​​ഗാ​​​യി വേ​​​ഷ​​​മി​​​ടു​​​ന്ന​​​ത്.

റെ​​​നീ​​​ഷ് മാ​​​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.